ആ 42 നിയമങ്ങൾ വെറും മിത്ത്! അല്ലു അർജുനുമായി പ്രവർത്തിച്ചതിന്‍റെ അനുഭവം പങ്കുവെച്ച് ശിവ ഹരിഹരൻ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെയുള്ള '42 നിബന്ധനകൾ' എന്ന വിവാദപ്രചരണങ്ങൾ തള്ളി മലയാള നടൻ ശിവ ഹരിഹരൻ. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ വെറും കെട്ടുകഥകളാണെന്നും അല്ലു അർജുൻ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യനായ വ്യക്തിയാണെന്നും ശിവ തന്‍റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി.

അടുത്തിടെ ഒരു പ്രമുഖ ബ്രാൻഡിന്‍റെ പരസ്യ ചിത്രീകരണത്തിനിടെ അല്ലുവിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം. അല്ലു അർജുനെ കാണാൻ കർശന നിയമങ്ങൾ പാലിക്കണമെന്ന തരത്തിൽ ആരാധകരിൽ നിന്നും ലഭിച്ച സന്ദേശങ്ങൾക്കുള്ള മറുപടിയായാണ് ശിവ ഈ പോസ്റ്റ് പങ്കുവെച്ചത്. ശിവ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.

‘ആ 42 നിയമങ്ങളെക്കുറിച്ചുള്ള കിംവദന്തികളെക്കുറിച്ച് എനിക്ക് ഒരുപാട് ആരാധക സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അത് വെറും കെട്ടുകഥയാണ്! ഞാൻ ഇതുവരെ കൂടെ പ്രവർത്തിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനും ദയാലുവുമായ നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ ചോദിക്കാൻ മടിച്ചുനിൽക്കുകയാണെന്ന് മനസ്സിലാക്കി അദ്ദേഹം വളരെ ദയയോടെ പെരുമാറി. അദ്ദേഹം തന്നെ ഞങ്ങളോട് ഫോട്ടോ വേണോ എന്ന് ചോദിക്കുകയും, ഷൂട്ടിങ്ങിന് ശേഷം കാത്തുനിൽക്കുകയും, ഞങ്ങൾക്ക് ഫോട്ടോകൾ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ മാനേജർമാരെ അയക്കുകയും ചെയ്തു! 'ഹാപ്പി' മുതൽ അദ്ദേഹത്തിന്‍റെ വലിയ ആരാധകനായ ഏതൊരു മലയാളിയെയും പോലെ ഇപ്പോൾ ആ ആരാധന ഇരട്ടിയായി!’ ശിവ കുറിച്ചു.

അല്ലു അർജുനെ കാണുന്നതിന് മുമ്പ് പാലിക്കേണ്ട 42 'പ്രോട്ടോക്കോളുകളെ' കുറിച്ച് ഒരു പോഡ്കാസ്റ്റിൽ ഉയർന്ന പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ താരത്തിനൊപ്പം നേരിട്ട് പ്രവർത്തിച്ച ശിവയെപ്പോലുള്ളവരുടെ വെളിപ്പെടുത്തലുകൾ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഒട്ടേറെ പരസ്യ ചിത്രങ്ങളുടേയും ഫീച്ചർ സിനിമകളുടേയും ഭാഗമായിട്ടുള്ള ശിവ ഇതിനകം പ്രേതം 2, മനോഹരം, ഹെലൻ, അവിയൽ, തൃശങ്കു, ഹൃദയം, ബൾട്ടി, ആലപ്പുഴ ജിങ്കാന, വലതുവശത്തെ കള്ളൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

Tags:    
News Summary - Siva Hariharan shares his experience of working with Allu Arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.