ദേശി ഗേൾ പ്രിയങ്ക ചോപ്ര ഇന്ത്യക്ക് അഭിമാനമെന്ന് ശശി തരൂർ. ഹാർവാർഡ് സർവകലാശാലയിൽ നടന്ന കോൺഫറൻസിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. അപൂർവം ഇന്ത്യക്കാർക്ക് മാത്രം ലഭിക്കുന്ന അന്താരാഷ്ട്ര വേദികൾ കീഴടക്കിയ നടിയെന്ന് തരൂർ പ്രിയങ്കയെ പ്രശംസിച്ചു. പ്രിയങ്കയുടെ സൗന്ദര്യത്തെയും ബുദ്ധിയെയും പ്രശംസിച്ച തരൂര്‍ എന്ത് കൊണ്ട് അവർക്ക് അഭിമാനിച്ചുകൂടാ എന്ന് തന്‍റെ എക്സിൽ കുറിച്ചു. വീണ്ടും കണ്ടതിൽ സന്തോഷമുണ്ടെന്നും പ്രഭാഷണങ്ങളോട് എന്നും ആരാധന തോന്നിയിട്ടുണ്ടെന്നും പ്രിയങ്ക ട്വീറ്റിനോട് പ്രതികരിച്ചു.
പൃഥിരാജ് സുകുമാരൻ, മഹേഷ് ബാബു എന്നിവർ അണി നിരക്കുന്ന എസ്.എസ് രാജ മൗലിയുടെ വാരാണസിയിലൂടെ ഇന്ത്യൻ സിനിമാ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് പ്രയങ്ക. 13000 കോടി ബജറ്റിൽ നിർമിച്ച ആക്ഷൻ-ഇതിഹാസ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് കണക്കാക്കുന്നത്. 2027ലാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.