ശ്രീകാന്ത് കൃഷ്ണകുമാർ
ചെന്നൈ: ലഹരിക്കേസിൽ കുടുങ്ങിയ തമിഴ് നടന്മാരായ കെ.ശ്രീകാന്തിനും കൃഷ്ണകുമാറിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഒക്ടോബർ 28ന് ശ്രീകാന്തിനോടും 29ന് കൃഷ്ണകുമാറിനോടും ചെന്നൈ നുങ്കംപാക്കത്തുള്ള ഇ.ഡി ഓഫിസിൽ ഹാജരാവാനാണ് നിർദേശം. ലഹരി ഇടപാടുകൾക്കായി നിയമവിരുദ്ധമായി സമ്പാദിച്ച പണം ഉപയോഗിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ഇടപെടൽ.
മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡിയുടെ സോണല്‍ ഓഫീസ് നടന്മാര്‍ക്ക് സമന്‍സ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ) പ്രകാരമാണ് ഇരുവരുടേയും മൊഴിയെടുക്കുക. ജൂണിലാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ശ്രീകാന്തിനും കൃഷ്ണകുമാറിനുമെതിരെ തമിഴ്‌നാട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാരണത്താലാണ് ഇ.ഡിയുടെ നേരിട്ടുള്ള ഇടപെടൽ.
നേരത്തേ കൃഷ്ണകുമാറിനേയും ശ്രീകാന്തിനേയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം മറ്റു ചിലരും കേസില്‍ അറസ്റ്റിലായി. പിന്നീട് മദ്രാസ് ഹൈകോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയത്. പ്രസാദ് എന്ന എ.ഐ.എ.ഡി.എം.കെ നേതാവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇയാളാണ് മയക്കുമരുന്ന് ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.