കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി ആസിഫ് അലി. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. 'പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഞാന്‍ എപ്പോഴും അതിജീവിതക്കൊപ്പം. ആസിഫ് അലി പറഞ്ഞു.
'അതിജീവിത എന്റെ സഹപ്രവർത്തകയാണ്. വളരെ അടുത്ത സുഹൃത്താണ്. അവർക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്ത് പകരം കൊടുത്താലും മതിയാവില്ല. നീതി കിട്ടണം. വിധി എന്താണെങ്കിലും സ്വീകരിക്കണം. കോടതി വിധിയെ മാനിക്കുന്നു. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്'ആസിഫ് പറഞ്ഞു. കേസിലെ ശിക്ഷയെക്കുറിച്ചോ, വിധിയെക്കുറിച്ചോ പറയുന്നതിൽ ഞാൻ ആളല്ല. വളരെ കരുതലോടെ പ്രതികരിക്കണം എന്ന് എല്ലാവരും കരുതുന്നു. പലപ്പോഴും പറഞ്ഞത് സൈബർ ആക്രമണത്തിലേക്ക് നയിച്ചിട്ടുണ്ട്. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കിൽ അതിനനുസരിച്ചുള്ള തീരുമാനം സംഘടന എടുക്കും. ആരോപിതനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടിയാണ്' ആസിഫലി പറഞ്ഞു.
എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.