തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തയാണ് നടി ഐശ്വര്യ രാജേഷ്. തന്റെ തൊഴിലിനെക്കുറിച്ചുള്ള മനോഹരമായ അനുഭവങ്ങൾ നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ഫോട്ടോഗ്രാഫറിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
നിഖിൽ വിജയേന്ദ്ര സിംഹയുമായി സംസാരിക്കവെയാണ് ഐശ്വര്യ ഫോട്ടോഗ്രാഫർ തന്നോട് മോശമായി പെരുമാറിയത് വെളിപ്പെടുത്തിയത്. 'ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്റെ സഹോദരനൊപ്പമാണ് പോയത്. ഫോട്ടോഗ്രാഫർ അവനോട് പുറത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നെ അകത്തേക്ക് കൊണ്ടുപോയി, എനിക്ക് ധരിക്കാൻ അടിവസ്ത്രം തന്നു. എനിക്ക് നിങ്ങളുടെ ശരീരം കാണണം എന്ന് അയൾ പറഞ്ഞു' -ഐശ്വര്യ രാജേഷ് പറഞ്ഞു.
'ആ പ്രായത്തിൽ, ഇൻഡസ്ട്രി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വേണ്ടത്ര അറിവില്ലായിരുന്നു. ഇവിടെ കാര്യങ്ങൾ അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതി. അഞ്ച് മിനിറ്റ് കൂടി സംസാരിച്ചിരുന്നെങ്കിൽ, ഞാൻ അതിൽ മുന്നോട്ട് പോകുമായിരുന്നു, പക്ഷേ എനിക്ക് അതിൽ എന്തോ സംശയം തോന്നി. സഹോദരന്റെ അനുമതി ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ഈ സംഭവം ഞാൻ ഒരിക്കലും എന്റെ സഹോദരനോട് പറഞ്ഞിട്ടില്ല' -ഐശ്വര്യ രാജേഷ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.