Posted On
date_range Updated On
date_range ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുമുന്നിൽ വെടിവെപ്പ്; പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവെപ്പ്. മുബൈയിലെ ജുഹുവിലുള്ള വസതിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്.
അക്രമികൾ നാല് വട്ടം വെടിയുതിർത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികളെ പിടി കൂടുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു.
വെടിവെപ്പിനെ തുടർന്ന് മുംബൈ പൊലീസും ക്രൈം ബ്രാഞ്ചും വീടിന് കനത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദർ സംഭവ സ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.