കാതറിൻ ഒഹാര

'ഹോം എലോൺ' താരം കാതറിൻ ഒഹാര അന്തരിച്ചു

കാനേഡിയൻ വംശജയും പ്രശസ്ത കോമിക് നടിയുമായ കാതറിൻ ഒഹാര അന്തരിച്ചു. ഹോം എലോൺ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ആഗോള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. 'ഷിറ്റ്സ് ക്രീക്ക്' എന്ന പ്രശസ്ത സീരീസിൽ മൊയ്‌റ റോസിന്റെ വേഷത്തിൽ എത്തിയ കാതറിൻ ആ വർഷത്തെ എമ്മി അവാർഡ്സ് കരസ്ഥമാക്കിയിരുന്നു.

ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ലോസ് ഏഞ്ചൽസിലെ വീട്ടിൽ വെച്ചാണ് ഒഹാര മരിച്ചത്. 71 വയസ്സായിരുന്നു പ്രായം.

1954 മാർച്ച് നാലിന് കാനഡയിലാണ് കാതറിന്റെ ജനനം. 1976-84 കാലയളവിൽ ടൊറോന്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. ആഫ്റ്റർ ഔവേഴ്‌സ്(1985) ഹാർട്ട്‌ബേൺ(1986) ബീറ്റിൽജ്യൂസ്(1988) ഹോം അലോൺ(1990) ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്(1992) തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുണ്ട്.

Tags:    
News Summary - 'Home Alone' star Catherine O'Hara passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.