ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയായ നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും താരത്തിന് ആരാധകരുണ്ട്. 1994ൽ മിസ്സ് വേൾഡ് കിരീടം നേടിയതിനുശേഷമാണ് ഐശ്വര്യ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഇന്ന് തന്റെ കഴിവ് കൊണ്ട് അവർ ഇന്ത്യൻ സിനിമയുടെ ആഗോള മുഖമായി മാറി.
കരിയറിന്റെ തുടക്കത്തിൽ താരം വാങ്ങിയിരുന്ന പ്രതിഫലം എത്രയാണ് നിങ്ങൾക്കറിയാമോ? ആദ്യത്തെ മൂന്ന് പരസ്യങ്ങൾക്കുമായി 5,000 രൂപയായിരുന്നു ഐശ്വര്യക്ക് ലഭിച്ച പ്രതിഫലം. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് ശൈലേന്ദ്ര സിങ് ഐശ്വര്യയെക്കുറിച്ച് സംസാരിച്ചു. 18 അല്ലെങ്കിൽ 19 വയസ്സുള്ളപ്പോഴാണ് ഐശ്വര്യ തന്നെ ആദ്യമായി കാണാൻ വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അന്ന് മാതാപിതാക്കളുടെ കൂടെയാണ് നടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുകേഷ് മിൽസിലെ ഒരു പരസ്യ ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി പശ്ചാത്തല ആർട്ടിസ്റ്റായെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, മാളവിക തിവാരിക്കൊപ്പം ഘൃത് കുമാരി ഹെയർ ഓയിൽ പരസ്യത്തിലും അർജുൻ രാംപാലിനൊപ്പം മറ്റൊരു പരസ്യത്തിലും ഐശ്വര്യ അഭിനയിച്ചു. മൂന്ന് പരസ്യങ്ങളും ചേർന്ന് അവർക്ക് 5,000 രൂപ മാത്രമാണ് ലഭിച്ചത്. 1990കളുടെ തുടക്കത്തിലായിരുന്നു ഇത്.
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, സമ്പന്നയായ നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ് മാറി. ഏകദേശം 900 കോടി രൂപയുടെ ആസ്തിയാണ് ഐശ്വര്യക്കുള്ളത്. ഒരു സിനിമക്ക് ഏകദേശം 10 കോടി രൂപ പ്രതിഫലം വാങ്ങുകയും പ്രീമിയം ഇന്റർനാഷണൽ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിലൂടെ വൻതോതിൽ വരുമാനം നേടുകയും ചെയ്യുന്നത് ഐശ്വര്യയുടെ താരപദവിയും ആഗോള സ്വാധീനവും അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.