ടൂറിസ്റ്റ് ഫാമിലി സംവിധായകൻ അഭിഷാൻ ജീവന്ത് അനശ്വര രാജനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രമാണ് വിത്ത് ലവ്. മദൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ഫെബ്രുവരി ആറിന് തിയറ്ററുകളിൽ എത്തും. ബിഹൈൻഡ്‌വുഡ്‌സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ നടി അനശ്വര രാജൻ വിത്ത് ലൗവിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
'എനിക്ക് ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതിച്ച ഒരേയൊരു ചിത്രമാണിത്. മദൻ എനിക്ക് പറഞ്ഞു തന്ന കഥ വളരെ ക്യൂട്ട് ആയിരുന്നു. അത് എന്നെ ഒരുപാട് ചിരിപ്പിച്ചു. സിനിമ പൂർത്തിയാക്കിയ ശേഷം, അത് കണ്ടപ്പോൾ, ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് എനിക്ക് തോന്നി' -താരം പറഞ്ഞു.
ടൂറിസ്റ്റ് ഫാമിലിയുടെ സഹസംവിധായകനായിരുന്നു മദൻ. ചിത്രത്തിന്‍റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രം യുവ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രണയകഥയായിരിക്കുമെന്ന് ടീസർ വാഗ്ദാനം ചെയ്യുന്നു. ചിത്രത്തിനായി ഷാൻ റോൾഡൻ സംഗീതസംവിധാനവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും കെ. സുരേഷ് കുമാ എഡിറ്റിങ്ങും രാജ്കമൽ കലാസംവിധാനവും നിർവഹിക്കുന്നു. പ്രിയ രവിയാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.