ഡൽഹിയിൽ നടു​േ​റാഡിൽ യുവതിയെ കഴുത്തറുത്ത്​ കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ​ നടുറോഡിൽ യുവതിയെ കഴുത്തറുത്ത്​ കൊന്നു. സംഭവത്തിന്‍റെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച രാത്രിയിലാണ്​ സംഭവം. ദീപക്​ എന്നയാളാണ്​ 30കാരിയായ വിഭയെ കൊലപ്പെടുത്തിയത്​.

വിഭയും നീല ഷർട്ട്​ ധരിച്ച ദീപകും തമ്മിൽ വഴക്കുകൂടുന്നത്​ വിഡിയോയിൽ കാണാം. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന വലിയ ബാഗ്​ കടയുടെ വരാന്തയിൽ വെച്ചശേഷം യുവതിയുമായി തർക്കിക്കുകയായിരുന്നു. യുവതി ഒരു വശത്തേക്ക്​ ഒതുങ്ങി നിൽക്കു​േമ്പാൾ ദീപക്​ ബാഗിൽനിന്ന്​ കത്തിയെടുത്ത്​ വിഭയുടെ സമീപത്തേക്ക്​ എത്തുന്നുണ്ട്​​. ഇതോടെ വിഭ ഒരു വടികൊണ്ട്​ അടിക്കുന്നതോടെ കഴുത്തുമുറിച്ച ശേഷം ദീപക്​ ബാഗുമായി നടന്നുപോകുകയായിരുന്നു. ശേഷം ആളുകൾ കൂടുന്നതും പ്രതി നടന്നുപോയ സ്​ഥലത്തേക്ക്​ ചിലർ പോകുന്നതും വിഡിയോയിൽ കാണാം.

അക്രമിയെ നാട്ടുകാർ പിടികൂടി മർദിച്ചശേഷം പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ പരി​ക്കുകളോടെ ദീൻ ദയാൽ ഉപാധ്യായ്​ ആശുപത്രിയിൽ ചികിത്സയിലാണ്​.

പ്ര​ദേശത്ത്​ ഭർത്താവിനൊപ്പം പച്ചക്കറി കട നടത്തിവരികയായിരുന്നു വിഭ. മദ്യപിച്ചെത്തിയ പ്രതിയുമായുണ്ടായ തർക്കമാണ്​ കൊലപാതകത്തിൽ കലാശിച്ചത്​. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഭയുടെ ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Man Slits Womans Throat Outside Shop In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.