Posted On
date_range Updated On
date_range അമ്മാവനെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ
ചിറ്റൂർ: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടർന്ന് 45കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാർ (45) കൊല്ലപ്പെട്ട കേസിൽ സഹോദരീപുത്രൻ പ്രഭാകരനാണ് (33) പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇതിന് മുമ്പ് പ്രഭാകരന്റെ വീട്ടിൽ വച്ച് ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വിളമ്പുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ പ്രഭാകരന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തില്‍ കുമാറിന്റെ തലക്ക് അടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.