പിടിയിലായ യുവതി
വാടാനപ്പള്ളി: വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ ചേറ്റുവ ഹാളിലായിരുന്നു സംഭവം.നടുവിൽക്കര സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹ ചടങ്ങിനിടയിലാണ് തമിഴ്നാട് സ്വദേശിനിയെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. പിറകിലൂടെ കൈയിട്ട് മാല പൊട്ടിക്കാൻ ശ്രമിക്കവെ, കഴുത്ത് വലിഞ്ഞതോടെ വീട്ടമ്മ യുവതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിനെ ഏൽപ്പിച്ചു.
യുവതിയുടെ ഒപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നെങ്കിലും ബഹളത്തിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ചേറ്റുവ ചന്ദനക്കുടം നേർച്ചക്കിടെ മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയാണ് സംഘം ചേറ്റുവയിലെത്തിയതെന്ന് സംശയമുണ്ട്. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും യുവതി പ്രതികരിക്കുന്നില്ലെന്ന് വാടാനപ്പള്ളി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.