നിഹാദ്
കോഴിക്കോട്: യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കൊമ്മേരി സ്വദേശി മാത്തുക്കൽ വീട്ടിൽ നിഹാദിനെ(20) യാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ജനുവരി 30നാണ് കേസിനാസ്പദ സംഭവം. അന്ന് രാവിലെ
പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപമുള്ള മഹിമ അപാർട്ട്മെന്റിന് സമീപം വെച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ വന്ന പ്രതി പന്നിയങ്കര സ്വദേശിനിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയെകുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. മീഞ്ചന്ത ബൈപ്പാസിൽ കണ്ണഞ്ചേരി റോഡിന് സമീപം വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ യാത്ര ചെയ്ത് ആളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വെച്ച് യുവതികളോട് അപമര്യാദയായി പെരുമാറുന്നതാണ് പ്രതിയുടെ രീതി എന്ന് പോലീസ് പറഞ്ഞു. ആരും പരാതിയുമായി വരാത്തതിനാൽ പ്രതിക്കെതിരെ മറ്റു കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഇയാൾ ഉപയോഗിക്കുന്ന വാഹനം പ്രതിയുടേത് തന്നെയാണോ അതോ മോഷ്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.