ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ കഴുത്ത്​ ഞെരിച്ച്​ കൊന്നു

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ 30 കാരിയായ ഭാര്യയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ഒരാൾ അറസ്റ്റിലായി. നന്ദ നായക്​ ആണ്​ ഭാര്യ ജർനയെ കൊലപ്പെടുത്തിയത്​. സി.ആർ പാർക്ക്​ പ്രദേശത്ത്​ വീടുകളിൽ ജോലിക്കാരിയായിരുന്നു ജർന.

ജർനയെയും സഹോദരനെയും ആക്രമിച്ച കേസിൽ 2017ൽ നായക്​ അറസ്റ്റിലായിരുന്നു. ജൂണിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഗുരുഗ്രാമിലാണ്​ കഴിഞ്ഞിരുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

'ശനിയാഴ്ച രാവിലെയാണ്​ പ്രതി നായക്​ ഗോവിന്ദപുരിയിൽ യുവതി താമസിക്കുന്ന വീട്ടിൽ എത്തിയത്​. ദുപ്പട്ട കൊണ്ട്​ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടു​ത്തിയ ശേഷം മുറി പൂട്ടി രക്ഷ​െപടുകയായിരുന്നു'-മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

താമസ സ്​ഥല​ത്തെ കിടപ്പു മുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം കാണപ്പെട്ടത്​. ഗോവിന്ദ്​പുരി പാർക്കിന്​ സമീപത്ത്​ വെച്ചാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​. 

Tags:    
News Summary - Man Arrested For strangling wife with dupatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.