ആരോഗ്യ പരിപാലനത്തിനും ചികിത്സക്കും ഫിസിയോതെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, പ്രൊസ്തെറ്റിസ്റ്റ്, ഓർത്തോട്ടിക്സ് പ്രഫഷനലുകളുടെ സേവനം വിലപ്പെട്ടതാണ്. ആരോഗ്യ ശാസ്ത്ര/പാരാമെഡിക്കൽ മേഖലയിൽപ്പെടുന്ന ബാച്‍ലർ ഓഫ് ഫിസിയോതെറപ്പി (ബി.വി.ടി) മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി (എം.പി.ടി), ബാച്‍ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി (ബി.ഒ.ടി), മാസ്റ്റർ ഓഫ് ഒക്യുപേഷനൽ തെറപ്പി (എം.ഒ.ടി), ബാച്‍ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ), മാസ്റ്റർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (എം.പി.ഒ) കോഴ്സുകൾ മികച്ച/ദേശീയ സ്ഥാപനങ്ങളിൽനിന്നും പഠിച്ചിറങ്ങുന്നവർക്ക് ഏറെ തൊഴിൽ സാധ്യതകളുണ്ട്.
ഫിസിയോതെറപ്പി: വൈദ്യശാസ്ത്ര ചികിത്സ മേഖലയിൽ ഫിസിയോതെറപ്പി അവിഭാജ്യഘടകമാണ്. പേശി/നാഡീ വ്യൂഹങ്ങളിലുണ്ടാകുന്ന ബലക്ഷയവും ശാരീരിക വൈകല്യങ്ങളും യന്ത്രങ്ങളുടെയും മറ്റും സഹായത്തോടെയും മസാജിലുടെയും പൂർവ സ്ഥിതിയിലാക്കുന്ന ചികിത്സ രീതിയാണ് ഫിസിയോതെറപ്പി. ന്യൂറോ മസ്കുലർ, മസ്കിലോ സ്കെലിട്ടൽ, കാർഡിയോ വാസ്കുലാർ, റെസ്പിറേറ്ററി സിസ്റ്റംസ് മുതലായവയുമായി ബന്ധപ്പെട്ട അസുഖത്തെ ഫിസിയോതെറപ്പിയിലൂടെ ഭേദമാക്കുന്നു. ആരോഗ്യ പരിപാലന പുനരധിവാസ രംഗത്തും ഫിസിയോതെറപ്പിസ്റ്റുകൾക്ക് ഡിമാൻഡുണ്ട്.
ഒക്യുപേഷനൽ തെറപ്പി: പ്രവൃത്തിയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സരീതിയായ തെറാപ്യൂട്ടിക് ഫങ്ഷനൽ മാനേജ്മെന്റ് പഠനമാണ് ഒക്യുപേഷനൽ തെറപ്പി. മെഡിക്കൽ/റീഹാബിലിറ്റേഷൻ മേഖലയിലും ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റുകളുടെ സേവനം ആവശ്യമാണ്.
പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്: മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കൃത്രിമ അവയവങ്ങൾ നിർമിച്ച് പിടിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. പ്രോസ്തെറ്റിക്സ് എന്നത് ആർട്ടിഫിഷ്യൽ റീപ്ലെയ്സ്മെന്റും ഓർത്തോസിസ് എന്നത് വെച്ചുപിടിപ്പിക്കുന്ന കൃത്രിമ അവയവങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തലുമാണ്.
കേന്ദ്ര സാമൂഹിക നീതി ശക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളാണിത്.
ബിരുദ കോഴ്സുകൾ: ബി.പി.ടി, ബി.ഒ.ടി, ബി.പി.ഒ, ബാച്‍ലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി (ബി.എ.എസ്.എൽ.പി).
ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഈ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്ക് പൊതു പ്രവേശന പരീക്ഷയിലൂടെയാണ് (CET-2025) പ്രവേശനം.
പ്രവേശന പരീക്ഷ ജൂൺ 22ന് ദേശീയ തലത്തിൽ നടത്തും. പ്രവേശന പരീക്ഷയുടെ വിവരങ്ങൾ വിവരണ പത്രികയിലുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശനം വിജ്ഞാപനം ഇൻഫർമേഷൻ ബ്രോഷർ, അപേക്ഷ ഫോറം https://admission.svnirtar.nic.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനിൽ ജൂൺ 13 വരെഅപേക്ഷിക്കാം.
പി.ജി. കോഴ്സുകൾ: പ്രവേശന യോഗ്യത: ബി.പി.ടി/ ബി.ഒ.ടി/ ബി.പി.ഒ തത്തുല്യ ബിരുദം. പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിലൂടെയാണ് (പി.ജി.ഇ.ടി 2025) പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.