ക​രി​യ​ർഗ്രാ​ഫ് ഉ​യ​ർ​ത്താ​ൻ എം.​ജി.​യു കാ​റ്റ് 2026

ക​ടു​ത്ത മ​ത്സ​ര​മു​ള്ള തൊ​ഴി​ൽ ലോ​ക​ത്ത് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​ത് ക​രി​യ​റി​ൽ വ​ലി​യൊ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സ​ഹാ​യി​ക്കും. എ​ന്നാ​ൽ സാ​ധാ കോ​ളേ​ജു​ക​ളി​ൽ പി.​ജി ചെ​യ്യു​ന്ന​തും സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്സി​ൽ ചെ​യ്യു​ന്ന​തും ത​മ്മി​ൽ ന​ല്ല വ്യ​ത്യാ​സ​മു​ണ്ട്. മി​ക​ച്ച അ​ധ്യാ​പ​ക​ർ, ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ല​ബോ​റ​ട്ട​റി​ക​ൾ, കൂ​റ്റ​ൻ ലൈ​ബ്ര​റി എ​ന്നി​വ​യ്ക്ക് പു​റ​മെ വ്യ​ത്യ​സ്ത നാ​ടു​ക​ളി​ൽ നി​ന്നും വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം നി​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ ത​ന്നെ മാ​റ്റും. ഗ​വേ​ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ലും മി​ക​ച്ചൊ​രു ഇ​ടം വേ​റെ​യി​ല്ല.

അ​ത്ത​ര​മൊ​രു കാ​മ്പ​സാ​യ കോ​ട്ട​യം മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള എം.​ജി സ​ർ​വ​ക​ലാ​ശാ​ല കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ന് (എം.​ജി.​യു കാ​റ്റ് 2026) ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. എം.​ജി ക്യാ​മ്പ​സി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള താ​ക്കോ​ലാ​ണ് ഈ ​പ്ര​വേ​ശ​ന പ​രീ​ക്ഷ.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വ​ന്തം പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും ഇ​ന്റ​ർ സ്കൂ​ൾ സെ​ന്റ​റു​ക​ളി​ലേ​ക്കു​മു​ള്ള നേ​രി​ട്ടു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണി​ത്.

പ്ര​ധാ​ന കോ​ഴ്സു​ക​ൾ

  • സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ (എം.​എ​സ് സി)
  • ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്.
  • ബ​യോ​സ​യ​ൻ​സ​സ് (ബോ​ട്ട​ണി, സു​വോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്നോ​ള​ജി).
  • ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ), ഡാ​റ്റാ സ​യ​ൻ​സ്.
  • എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്
  • സൈ​ക്കോ​ള​ജി.
  • ആ​ർ​ട്സ് & ഹ്യു​മാ​നി​റ്റീ​സ് (എം.​എ)
  • ഇം​ഗ്ലീ​ഷ് ഭാ​ഷ​യും സാ​ഹി​ത്യ​വും.
  • മ​ല​യാ​ളം.
  • പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് & ഇ​ന്റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്.
  • ച​രി​ത്രം.
  • ഇ​ക്ക​ണോ​മി​ക്സ്.

പ്രൊ​ഫ​ഷ​ന​ൽ, മ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ

  • എം.​ബി.​എ
  • എം.​ടെ​ക്
  • എ​ൽ.​എ​ൽ.​എം
  • ബി.​ബി.​എ എ​ൽ.​എ​ൽ.​ബി (ഇ​ന്റ​ഗ്രേ​റ്റ​ഡ്)
  • എം.​എ​ഡ്

താ​ല്പ​ര്യ​മു​ള്ള നാ​ലു പ്രോ​ഗ്രാ​മു​ക​ൾ​ക്ക് വ​രെ ഒ​രാ​ൾ​ക്ക് ഒ​രേ അ​പേ​ക്ഷ​യി​ൽ ത​ന്നെ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും.

യോ​ഗ്യ​ത​ക​ൾ

ഓ​രോ കോ​ഴ്സി​നും പ്രോ​സ്പെ​ക്ട​സി​ൽ കൃ​ത്യ​മാ​യ യോ​ഗ്യ​ത​ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ​ക്ക് ● ഡി​ഗ്രി​ക്ക് പ​ഠി​ച്ച മെ​യി​ൻ സ​ബ്ജ​ക്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ൽ, ബി​രു​ദ​ത​ല​ത്തി​ൽ ചു​രു​ങ്ങി​യ​ത് 50 ശ​ത​മാ​നം മാ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​യ സി.​ജി.​പി.​എ ഗ്രേ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ൾ ● ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പാ​സ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

ബി.​ബി.​എ എ​ൽ. എ​ൽ.​ബി (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ● പ്ല​സ്ടു ത​ല​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 45 ശ​ത​മാ​നം മാ​ർ​ക്കും, പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് 40 ശ​ത​മാ​നം മാ​ർ​ക്കു​മാ​ണ് കു​റ​ഞ്ഞ യോ​ഗ്യ​ത.

അ​പേ​ക്ഷാ രീ​തി

പൂ​ർ​ണ്ണ​മാ​യും cat.mgu.ac.in എ​ന്ന പോ​ർ​ട്ടി​ലി​ലൂ​ടെ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ഫീ​സ് ഘ​ട​ന

  • ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് ഒ​രു പ്രോ​ഗ്രാ​മി​ന് 1200 രൂ​പ. ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രോ​ഗ്രാ​മു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​കെ              2400 രൂ​പ.
  • പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് ഒ​രു പ്രോ​ഗ്രാ​മി​ന് 600 രൂ​പ. ഒ​ന്നി​ൽ കൂ​ടു​ത​ലാണെങ്കിൽ ആ​കെ 1200 രൂ​പ.
  • വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്: 100 ഡോ​ള​ർ.

സീ​റ്റ് സം​വ​ര​ണ​വും പ്ര​ത്യേ​ക ക്വാ​ട്ട​ക​ളും

കേ​ര​ള സ​ർ​ക്കാ​ർ നി​യ​മ​പ്ര​കാ​രം എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി, ഇ. ​ഡ​ബ്ല്യൂ.​എ​സ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് സീ​റ്റു​ക​ളി​ൽ സം​വ​ര​ണമുണ്ട്.

അ​ഖി​ലേ​ന്ത്യ ഓ​പ്പ​ൺ ക്വാ​ട്ട : സാ​ധാ​ര​ണ സീ​റ്റു​ക​ൾ​ക്ക് പു​റ​മെ 20 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ൾ ഇ​ന്ത്യ​യി​ലെ ഏ​ത് സം​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്കും (കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ക്കും) മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ക്കാ​ൻ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. (എം.​ബി.​എ, എം.​ടെ​ക്, ബി.​ബി.​എ എ​ൽ.​എ​ൽ.​ബി തു​ട​ങ്ങി​യ ചി​ല പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല). വി​ദേ​ശ​ത്ത് നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 25 ശ​ത​മാ​നം സീ​റ്റു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷാ ടി​പ്പു​ക​ൾ

  • സി​ല​ബ​സ് അ​റി​യു​ക: അ​പേ​ക്ഷി​ച്ച വി​ഷ​യ​ത്തി​ന്റെ ബി​രു​ദത​ല സി​ല​ബ​സ് ആ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്ക്          ചോ​ദി​ക്കു​ക. ഇ​ത് മ​ന​സ്സി​ലാ​ക്കി പ​ഠ​നം തു​ട​ങ്ങു​ക.
  • മു​ൻ​വ​ർ​ഷ ചോ​ദ്യ​ങ്ങ​ൾ: പ​ഴ​യ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ വ​ർ​ക്ക് ഔ​ട്ട് ചെ​യ്തു നോ​ക്കു​ന്ന​ത്
  • പൊ​തു​വി​ജ്ഞാ​നം: ചി​ല കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​ക​ളി​ൽ സ​ബ്ജ​ക്റ്റി​ന് പു​റ​മെ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം, ജ​      ന​റ​ൽ നോ​ള​ഡ്ജ്, ക​റ​ന്റ് അ​ഫ​യേ​ഴ്സ്, ലോ​ജി​ക്ക​ൽ റീ​സ​ണി​ങ് എ​ന്നി​വ​യും ഉ​ണ്ടാ​കും. പ​ത്ര​പാ​രാ​യ​ണം ശീ​ല​        മാ​ക്കു​ക.

അ​വ​സാ​ന അ​പേ​ക്ഷ തീ​യ​തി മാ​ർ​ച്ച് 19, അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ഏ​പ്രി​ൽ08 മു​ത​ൽ,പ​രീ​ക്ഷ 2026 മെ​യ്-​ജൂ​ൺ

Tags:    
News Summary - Career Graph Upgrading MGU CAT 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.