സിവിൽ സർവിസ് റാങ്ക് തിളക്കവുമായി ഹൃദ്യ

ക​ൽ​പ​റ്റ: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ൽ 202ാം റാ​ങ്കി​ന്റെ നേ​ട്ട​വു​മാ​യി ക​ൽ​പ​റ്റ സ്വ​ദേ​ശി ഹൃ​ദ്യ എ​സ്. ബി​ജു. മു​ണ്ടേ​രി പൊ​ലീ​സ് ഹൗ​സി​ങ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ.​കെ. ബി​ജു​വി​ന്റെ​യും എം. ​സ്മി​ത​യു​ടെ​യും മ​ക​ളാ​ണ് ഈ ​മി​ടു​ക്കി. ക​ണി​യാ​മ്പ​റ്റ കെ.​എ​സ്.​ഇ.​ബി​യി​ൽ അ​സി. എ​ൻ​ജി​നീ​യ​റാ​ണ് ബി​ജു. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി അ​സി. സെ​ക്ഷ​ൻ ഓ​ഫി​സ​റാ​ണ് ക​ണി​യാ​മ്പ​റ്റ ക്യൂ​ടെ​കി​ലെ സ്മി​ത. കാ​ലി​ക്ക​റ്റ് എ​ൻ.​ഐ.​ടി​യി​ൽ ര​ണ്ടാം​വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​യ ​ഋ​ത്വി​ക് എ​സ്. ബി​ജു​വാ​ണ് സ​ഹോ​ദ​ര​ൻ.

ഇ​ത് ര​ണ്ടാ​മ​ത്തെ ​ശ്ര​മ​ത്തി​ലാ​ണ് ഹൃ​ദ്യ​ക്ക് സി​വി​ൽ സ​ർ​വി​സ് സ്വ​പ്നം പൂ​വ​ണി​യു​ന്ന​ത്. ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ ഹ​യ​ർ സെ​ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഒ​ന്നു​മു​ത​ൽ പ്ല​സ്ടു വ​രെ പ​ഠി​ച്ച​ത്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ​നി​ന്ന് ബി.​എ​സ്‍സി ഫി​സി​ക്സ് പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ച്യൂ​ൺ അ​ക്കാ​ദ​മി​യി​ൽ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷാ​പ​രി​ശീ​ല​ന​ത്തി​ന് ചേ​ർ​ന്ന​ത്. ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വി​സോ (ഐ.​ആ​ർ.​എ​സ്), ഇ​ന്ത്യ​ൻ പൊ​ലീ​സ് സ​ർ​വി​സോ (ഐ.​പി.​എ​സ്) കി​ട്ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും റാ​ങ്ക് നേ​ട്ട​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും ഹൃ​ദ്യ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Hridya shines with civil service rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.