പരീക്ഷഫലം
മൂന്നാം സെമസ്റ്റർ ഇക്കണോമിക്സ് (CCSS - 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം) എം.എച്ച്.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ - (CUCBCSS UG - 2014, 2015, 2016) സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (CBCSS PG - 2023, 2024 പ്രവേശനം) നവംബർ 2025 റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (CBCSS PG - 2022, 2023, 2024 പ്രവേശനം) നവംബർ 2025 റെഗുലർ / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് (2021 മുതൽ 2025 വരെ പ്രവേശനം) ജനുവരി 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. (CBCSS - 2022, 2023 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
സൂക്ഷ്മ പരിശോധനഫലം
ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, അറബിക്, എം.എസ് സി ഫിസിക്സ്, സൈക്കോളജി, എം.എസ്.ഡബ്ല്യു (CBCSS PG) നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനഫലം പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ ബി.കോം അഡീഷനല്‍ ഇലക്ടീവ് കോ-ഓപറേഷന് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 വരെ നീട്ടി. എം.ജി സര്‍വകലാശാലയുടെ ബി.കോം ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 6,000 രൂപ. അപേക്ഷ ഫീസ് 1,000 രൂപ. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0481 2731010, 9188918258, 9188918256, 8547852326.
പരീക്ഷ തീയതി
നാലാം സെമസ്റ്റര്‍ ബി.എച്ച്.എം (പുതിയ സ്കീം-2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍ നടക്കും.
എട്ടാം സെമസ്റ്റര്‍ ബി.എച്ച്.എം (പുതിയ സ്കീം-2022 അഡ്മിഷന് റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ നടക്കും.
ആറാം സെമസ്റ്റര്‍ ബി.വോക് (പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എംഎസ്.സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2025 അഡ്മിഷന് റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) ഫെബ്രുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കൽ
തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം.സി.ടി.), ഫെബ്രുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് ഒമ്പത് മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.