ആദിത്യ നാരായൺ

ഐ.എ.എസ്​ സ്വപ്നത്തിനായി അവസാനമായൊന്നു ശ്രമിച്ചു, നേടിയെടുത്ത്​ ആദിത്യ നാരായൺ

കൊ​ല്ലം: കോ​ള​ജ്​ പ​ഠ​ന​കാ​ല​ത്ത്​ മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു കൊ​ല്ലം ആ​ശ്രാ​മം സ്വ​ദേ​ശി എ​ച്ച്. ആ​ദി​ത്യ നാ​രാ​യ​ണി​ന്​ ഐ.​എ.​എ​സ്. മൂ​ന്ന്​ ത​വ​ണ ശ്ര​മി​ച്ചു​നോ​ക്കി. ആ​ദ്യ ര​ണ്ട്​ ത​വ​ണ​യും വ​ൻ നി​രാ​ശ​യി​ൽ അ​വ​സാ​നി​ച്ചു. മൂ​ന്നാം​വ​ട്ടം 357ാം റാ​ങ്കു​മാ​യി ഐ.​ആ​ർ.​എ​സ്​ സ്വ​ന്ത​മാ​ക്കി. അ​പ്പോ​ഴും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്വ​പ്നം ബാ​ക്കി​യാ​യി​രു​ന്നു. ആ ​സ്വ​പ്ന​ത്തി​നാ​യി അ​വ​സാ​ന​വ​ട്ട​മൊ​രു ശ്ര​മ​മെ​ന്ന നി​ല​യി​ൽ എ​ഴു​തി​യ പ​രീ​ക്ഷ​യും നേ​രി​ട്ട അ​ഭി​മു​ഖ​വും ക​ട​ന്ന​പ്പോ​ൾ മൂ​ന്നാം​ത​വ​ണ നേ​ടി​യ റാ​ങ്ക്​​ പോ​ലും ഉ​ണ്ടാ​കി​ല്ല എ​ന്നാ​യി​രു​ന്നു ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​ത്തെ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ൾ, ആ​ദി​ത്യ​ക്ക്​ ത​ന്നെ അ​വി​ശ്വ​സ​നീ​യ​മാ​യൊ​രു കു​ഞ്ഞു ഞെ​ട്ട​ൽ സ​മ്മാ​നി​ച്ച്​ കി​ട്ടി​യ​താ​ക​ട്ടെ 68ാം റാ​ങ്ക്​ എ​ന്ന അ​സു​ല​ഭ നേ​ട്ടം. മ​ന​സ്സ​റി​ഞ്ഞ്​ ആ​ഗ്ര​ഹി​ച്ച്​ ശ്ര​മി​ച്ചാ​ൽ സാ​ധ്യ​മാ​കു​മെ​ന്ന ചി​ന്ത​യോ​ടെ പ​രീ​ക്ഷ​യെ നേ​രി​ട്ട​തി​ന്‍റെ ഗു​ണ​മാ​ണെ​ന്ന്​ പ​റ​യു​മ്പോ​ൾ ആ​ദി​ത്യ​യു​ടെ വാ​ക്കു​ക​ളി​ൽ സ​ന്തോ​ഷം നി​റ​ഞ്ഞു​ക​വി​യു​ന്നു.

കൊ​ല്ലം ആ​ശ്രാ​മം ഗാ​ന്ധി​ന​ഗ​ർ 82ൽ ​നാ​രാ​യ​ണീ​യം വീ​ട്ടി​ൽ റാ​ങ്കി​ന്‍റെ ആ​ഹ്ലാ​ദം പ​ടി​ക​ട​ന്നെ​ത്തി​യ​പ്പോ​ൾ ഏ​റെ​യ​ക​ലെ നാ​ഗ്​​പൂ​രി​ൽ ഐ.​ആ​ർ.​എ​സ്​ ഇ​ൻ​കം​ടാ​ക്സ്​ പ​രി​ശീ​ല​ന​ത്തി​ലാ​ണ്​ എ​ച്ച്. ആ​ദി​ത്യ നാ​രാ​യ​ണ​ൻ. ബി​സി​ന​സു​കാ​രാ​യ എ​ൻ. ഹ​രി​കൃ​ഷ്ണ​നും സ​ജി​ത​യും മ​ക​നൊ​പ്പം ക​ണ്ട സ്വ​പ്​​ന​മാ​ണ്​ ഒ​ടു​വി​ൽ സ​ഫ​ല​മാ​യ​ത്. കൊ​ല്ല​ത്തെ സ്കൂ​ൾ പ​ഠ​ന​ത്തി​ന്​ ശേ​ഷം തി​രു​വ​ന​ന്ത​പു​രം കോ​ള​ജ്​ ഓ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ മെ​ക്കാ​നി​ക്ക​ൽ സ്​​​ട്രീം ബി.​ടെ​ക്​ പ​ഠ​ന​കാ​ല​ത്താ​ണ്​ ആ​ദി​ത്യ ഐ.​എ.​എ​സ്​ സ്വ​പ്നം ക​ണ്ടു​തു​ട​ങ്ങി​യ​ത്. ആ ​ജോ​ലി​യോ​ട്​ തോ​ന്നി​യൊ​രു ഇ​ഷ്ടം അ​താ​യി​രു​ന്നു തു​ട​ക്കം. പ​ഠ​ന​ശേ​ഷം സ്വ​കാ​ര്യ​ബാ​ങ്കി​ൽ എ​ട്ട്​ മാ​സം ജോ​ലി ചെ​യ്ത​ശേ​ഷം നേ​രെ സി​വി​ൽ സ​ർ​വി​സ്​ പ​ഠ​ന​ത്തി​ലേ​ക്ക്​ തി​രി​ഞ്ഞു. ആ​ദ്യം ഇ​ന്‍റ​ർ​വ്യൂ വ​രെ എ​ത്തി. ര​ണ്ടാം​ത​വ​ണ പ്രി​ലിം​സ്​ ത​ന്നെ ക​ട​ക്കാ​നാ​യി​ല്ല.

നി​രാ​ശ ഏ​റെ വേ​ദ​നി​പ്പി​ച്ചെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​തെ മൂ​ന്നാം​ത​വ​ണ 357ാം റാ​ങ്ക്​ നേ​ടി. ആ​റ്​ മാ​സം മു​മ്പ്​ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ നാ​ലാം​ത​വ​ണ​യും ശ്ര​മം തു​ട​ർ​ന്ന്​ മി​ക​വു​റ്റ റാ​ങ്കി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വി​ഷ​യം മ​ന​സ്സി​ലാ​ക്കി പ​ഠി​ച്ചെ​ടു​ക്കാ​നാ​കും, പ​രീ​ക്ഷ നേ​രി​ടാ​നാ​കും എ​ന്നു​റ​പ്പി​ച്ച്​ മു​ന്നോ​ട്ടു​പോ​യാ​ൽ ല​ക്ഷ്യം സാ​ധ്യ​മാ​ണെ​ന്ന്​ ആ​ദി​ത്യ പ​റ​യു​ന്നു. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന 68ാം റാ​ങ്ക്​ നേ​ട്ട​ത്തി​ലൂ​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം കൈ​പ്പി​ടി​യി​ൽ എ​ത്ത​വെ മാ​താ​പി​താ​ക്ക​ൾ​ക്കും ​സ​ഹോ​ദ​രി പാ​ർ​വ​തി നാ​രാ​യ​ണ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ദൈ​വ​ത്തി​നു​മെ​ല്ലാം ന​ന്ദി​യും സ്​​നേ​ഹ​വും പ​ങ്കു​വെ​ക്കു​ക​യാ​ണ്​ ആ​ദി​ത്യ നാ​രാ​യ​ൺ. കേ​ര​ള​ത്തി​ലേ​ക്ക്​ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ്​ ഇ​നി ബാ​ക്കി.

Tags:    
News Summary - aditya Narayan made one last attempt to achieve his IAS dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.