ഇന്നു മുതൽ തുടങ്ങുന്ന എസ്.എസ്.എൽ.സി. ഹയർസെക്കൻഡറി പരീക്ഷകൾ എഴിതുന്ന വിദ്യാർത്ഥികൾക്ക് ആശംസകളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പരീക്ഷകൾ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റാണെന്നും ആശങ്കകൾ വേണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പരീക്ഷകൾ ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണെന്നും മന്ത്രി പറഞ്ഞു. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9:30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ച കഴിഞ്ഞുമാണ് നടക്കുന്നത്.
യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഈ ആഴ്ച പൊതു പരീക്ഷകളില്ല. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 80 ശതമാനം ചോദ്യങ്ങളും ലളിതമാണെന്നും, പരീക്ഷയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അനാവശ്യ ഭീതികളിൽ പതറരുതെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.