ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സി.ബി.എസ്.ഇ മാറ്റിവെച്ചു. പശ്ചിമേഷ്യയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ മാസം അഞ്ച്, ആറ്( വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
സൗദി, യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ സ്കൂൾ പ്രിൻസിപ്പൽമാർക്ക് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.
മാർച്ച് അഞ്ചിന് യോഗം ചേർന്ന് തുടർ പരീക്ഷകളിൽ തീരുമാനം അറിയിക്കും. പരീക്ഷകളെക്കുറിച്ച് അറിയാൻ വിദ്യാർഥികൾ സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ നിർദേശിച്ചു. മാർച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.