ഡോ. ഗീതാകുമാരി
തിരുവനന്തപുരം: തോറ്റ ബി.എഫ്.എ വിദ്യാർഥിയെ വിജയിപ്പിക്കണമെന്ന സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ചാൻസലറായ ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതാകുമാരിക്ക് കസേര പോയി. പകരം സാങ്കേതിക സർവകലാശാല വി.സി ഡോ. സിസാ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി.
കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്ന ഡോ. ഗീതാകുമാരിക്ക് ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറായിരിക്കെയാണ് സംസ്കൃത സർവകലാശാല വി.സിയുടെ ചുമതല നൽകിയത്. സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫൈനാർട്സ് (ബി.എഫ്.എ) മ്യൂറൽ പെയിന്റിങ് കോഴ്സ് തോറ്റ് പഠനം ഉപേക്ഷിച്ച വിദ്യാർഥിക്ക് പിന്നീട് എം.എഫ്.എക്ക് പ്രവേശനം നൽകി.
എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ ജയിപ്പിക്കാൻ താൽക്കാലിക വി.സി ഗീതാകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് തീരുമാനമെടുത്തു. തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാനുള്ള തീരുമാനത്തിന്റെയും അഞ്ച് വർഷം മുമ്പ് നടത്തിയ വിജ്ഞാപന പ്രകാരം അസി. പ്രഫസർ നിയമനം നടത്താനുള്ള തീരുമാനങ്ങളുടെയും ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും ഗവർണർ വി.സിക്ക് നിർദേശം നൽകി. ആവശ്യം വി.സി നിരസിച്ചതോടെയാണ് താൽക്കാലിക വി.സി പദവിയിൽ നിന്ന് നീക്കി ലോക്ഭവൻ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.