തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ -ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗം വ്യാഴാഴ്ച ചേരും. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ രണ്ട് വകുപ്പുകളിലെയും ഉന്നത ഉേദ്യാഗസ്ഥർ ഉൾപ്പെടെയുള്ളവർ പെങ്കടുക്കും. സംസ്ഥാന സിലബസിലുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസിലുള്ള സ്കൂളുകൾക്കും ബാധകമായ രീതിയിലുള്ള പൊതുമാർഗ രേഖയായിരിക്കും സംസ്ഥാന സർക്കാർ തയാറാക്കുക. രണ്ട് വകുപ്പുകളുടെയും നിർദേശം പരിഗണിച്ച് ഒക്ടോബർ 15നകം പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് ലക്ഷ്യം.
സംസ്ഥാനതലത്തിലും ജില്ലതലത്തിലും സ്കൂൾതലത്തിലും നടപ്പാക്കേണ്ടവ പ്രത്യേകമായി നിർദേശിക്കും. ഒാരോ സ്കൂളുകളിലെയും കുട്ടികളുടെ എണ്ണംകൂടി പരിഗണിച്ചായിരിക്കും ഒരു സമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിർദേശം നൽകുക. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളുകളുള്ളതിനാൽ ഇവിടങ്ങളിൽ നാലിലൊന്ന് കുട്ടികൾ ഹാജരാകണമെന്ന് നിബന്ധന വെച്ചാൽപോലും കൂടുതൽ കുട്ടികൾ ഒരേസമയം വരുന്ന സാഹചര്യം ഉൾപ്പെടെ പരിഗണിച്ചായിരിക്കും മാർഗരേഖ തയാറാക്കുക.
നവംബർ ഒന്നിന് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികളെയാണ് ആദ്യഘട്ടത്തിൽ സ്കൂളുകളിൽ എത്തിക്കുക. ഇതിൽ ഒരുസമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം പത്ത്, 12 ക്ലാസുകളെ അപേക്ഷിച്ച് പ്രൈമറി ക്ലാസുകളിൽ കുറക്കാനാണ് ആലോചന. ഉയർന്ന ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 50 ശതമാനംവരെ ഹാജരാകാൻ സൗകര്യമൊരുക്കുമെങ്കിൽ പ്രൈമറിതലത്തിൽ ഇത് കുറക്കും.
നവാഗതർ 6.83 ലക്ഷം
തിരുവനന്തപുരം: സ്കൂൾ തുറക്കുേമ്പാൾ ഒന്ന്, രണ്ട് ക്ലാസുകളിലെ 6.83 ലക്ഷം കുട്ടികൾക്കിത് ആദ്യ വിദ്യാലയാനുഭവമാകും. ഒാരോ വർഷവും ഒന്നാം ക്ലാസിലാണ് നവാഗതരെത്തുന്നതെങ്കിൽ ഒന്നരവർഷം അടഞ്ഞുകിടന്ന സ്കൂളുകൾ തുറക്കുേമ്പാൾ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾ നവാഗതരാണ്. 2020 -21അധ്യയനവർഷം ഒന്നിൽ പ്രവേശനം നേടിയവർക്ക് ഇതുവരെ സ്കൂളിലെത്താൻ കഴിഞ്ഞിട്ടില്ല. അന്ന് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3.39 ലക്ഷം പേരാണ്. ഇതിൽ 1.06 ലക്ഷം പേർ സർക്കാർ സ്കൂളുകളിലും 1.7ലക്ഷം പേർ എയ്ഡഡിലും 61,897 പേർ അൺ എയ്ഡഡിലുമാണ്. ഇൗ അധ്യയനവർഷം 3.43 ലക്ഷം പേർ ഒന്നാം ക്ലാസിൽ ചേർന്നിട്ടുണ്ട്. കഴിഞ്ഞവർഷവും ഇൗ വർഷവുമായി ഒന്നാം ക്ലാസിൽ എത്തിയത് 6.83 ലക്ഷം കുട്ടികളാണ്. ഇവർക്കെല്ലാം സ്കൂളും ക്ലാസ് റൂം പഠനവും പുതിയ അനുഭവമാകും.
ഇതുവരെ ഡിജിറ്റൽ/ ഒാൺലൈൻ പഠനമാണ് നടന്നത്. ഇവർക്ക് സഹപാഠികളെയും അധ്യാപകരെയും നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. അതേസമയം, നവംബർ ഒന്നിന് സ്കൂൾ തുറന്നാലും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസുകൾ നടത്തുന്ന രീതിയാണ് ആലോചനയിലുള്ളത്. സ്കൂൾ തുറന്നശേഷമുള്ള സാഹചര്യവും കോവിഡ് സാഹചര്യവും വിലയിരുത്തിയായിരിക്കും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.