നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് (നബാർഡ്) അസിസ്റ്റന്‍റ് റിക്രൂട്ട്മെന്‍റ് വിജ്ഞാപനമെത്തി. ആകെ 162 ഒഴിവുകളിലെക്കാണ് നിയമനം നടക്കുന്നത്. താൽപര്യമുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. കേരളത്തിലുൾപ്പെടെ ഒഴിവുകളുണ്ട്.
തസ്തികയും ഒഴിവുകളും
നബാർഡിൽ ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് / ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് (ഹിന്ദി) റിക്രൂട്ട്മെന്‍റ് ആകെ ഒഴിവുകൾ 162. ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് തസ്തികയിൽ 159 ഒഴിവുകളും, ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിയമനം നടക്കും. കേരളത്തിൽ 3 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി
21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ്; ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സ്ഥാപനത്തില് നിന്ന് ഡിഗ്രി. അപേക്ഷ നല്കുന്ന സംസ്ഥാനത്തെ മാതൃഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് (ഹിന്ദി); ഇംഗ്ലീഷ് ,ഹിന്ദി എന്നിവ ഒരു വിഷയമായി പഠിച്ചിട്ടുള്ള ഏതെങ്കിലും ഡിഗ്രി. ഇംഗ്ലീഷ്, ഹിന്ദി ട്രാൻസ്ലേറ്റ് പരിചയം. അപേക്ഷ നൽകുന്ന സംസ്ഥാനത്തെ മാതൃഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,100 - 55,700 രൂപവരെ ശമ്പളമായി ലഭിക്കും.
താൽപര്യമുളളവരും യോഗ്യതയുളളവരുമായ ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി നബാർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ nabard.org സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി മൂന്ന് (03-02-2026) ആണ്. നബാർഡ് വെബ്സൈറ്റായ nabard.org വഴി ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.