ന്യൂഡൽഹി ജൂലൈ 15ന് ആരംഭിക്കുന്ന ത്രിവത്സര ഡിപ്ലോമ, ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സംയുക്ത പ്രവേശന പരീക്ഷ നടത്തിയാണ് പ്രവേശനം.
ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ്: ന്യൂഡൽഹിയിലാണ് കോഴ്സുള്ളത്. മൂന്നുവർഷത്തെ ഫുൾടൈം റസിഡൻഷ്യൽ കോഴ്സാണിത്. ആക്ടിങ്, ഡിസൈൻ ഡയറക്ഷൻ അടക്കം തിയറ്റർ/അനുബന്ധ വിഷയത്തിൽ പ്രഫഷനൽ പഠന-പരിശീലനം നൽകും. 32 സീറ്റുകൾ, യോഗ്യത ഏതെങ്കിലും സ്ട്രീമിൽ അംഗീകൃത സർവകലാശാല ബിരുദം. മിനിമം ആറ് വ്യത്യസ്ത തിയറ്റർ പ്രൊഡക്ഷനിൽ പങ്കെടുത്തിരിക്കണം. (തിയറ്റർ പരിചയം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം) പ്രായപരിധി 18-30 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,500 രൂപ സ്കോളർഷിപ് ലഭിക്കും.
ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സുകൾ:
1.ഡ്രമാറ്റിക് ആർട്ട് (ഗാങ്ടോക്ക് കാമ്പസ്, സിക്കിം)
2. ആക്ടിങ് (ബംഗളൂരു)
3. ഇന്ത്യൻ ക്ലാസിക്കൽ തിയറ്റർ (വാരാണസി)
4. തിയറ്റർ ഇൻ എജുക്കേഷൻ (അഗർതല-ത്രിപുര).
യോഗ്യത: ബിരുദം. മിനിമം നാല് നാടകങ്ങളിൽ പങ്കെടുത്തിരിക്കണം. തിയറ്റർ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇംഗ്ലീഷ്/ഹിന്ദി, പ്രാദേശിക ഭാഷ പരിജ്ഞാനം വേണം. പ്രായപരിധി 18-30 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 6000 രൂപ സ്കോളർഷിപ്പുണ്ട്.
അപേക്ഷകർക്ക് മെഡിക്കൽ,ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nsd.gov.in ലഭ്യമാണ്. അപേക്ഷാ ഫീസ് 50 രൂപ. ഓണലൈനിൽ മേയ് 10 വരെ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ/ഓഡിഷൻ, അന്തിമ ശിൽപശാല അടക്കമുള്ള പ്രവേശന നടപടികളും പരീക്ഷാ കേന്ദ്രങ്ങളും പരീക്ഷാ തീയതിയും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.