സർവകലാശാല വാർത്തകൾ

എം.ജി

പരീക്ഷ ഫലം

അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്) ബി.എ പ്രൈവറ്റ് രജിസ്ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മാര്‍ച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം (പി.ജി.സി.എസ്.എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 28 വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

അഫലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എഡ് (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ നടക്കും. മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. ഫൈനോടെ മാര്‍ച്ച് 18 വരെയും സൂപ്പര്‍ ഫൈനോടെ മാര്‍ച്ച് 19 വരെയും അപേക്ഷ സ്വീകരിക്കും.

ടെക്നിക്കല്‍ അസിസ്റ്റന്‍റ് നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ് ഫെസിലിറ്റിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ സേവന കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. 2026 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. പ്രതിമാസ വേതനം 40,000 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 15 ദിവസത്തിനകം recruitmentada7@mgu.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം.

റിസർച്ച് അസോ. നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റ് ഫെസിലിറ്റിയില്‍ റിസർച്ച് അസോസിയേറ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ സേവന കാലാവധി മൂന്ന് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. യോഗ്യത കെമിസ്ട്രിയില്‍ പി.എച്ച്ഡി ബിരുദം. 2026 ജനുവരി ഒന്നിന് 46 വയസ്സ് കവിയരുത്. പ്രതിമാസ വേതനം 50,000 രൂപ.

താൽപര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 15 ദിവസത്തിനകം recruitmentada7@mgu.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.