സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ് അടക്കം കേന്ദ്ര സായുധ പൊലീസ് സേനകളിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), ആസാം റൈഫിൾസിൽ റൈഫിൾമാൻ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റികൾ 2025 ഫെബ്രുവരി നാലു മുതൽ 25 വരെ നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കായി ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടത്തിയ കായികക്ഷമതാ പരീക്ഷകളുടെയും തുടർന്നുള്ള വൈദ്യപരിശോധനയുടെയും അന്തിമ ഫലം പ്രസിദ്ധപ്പെടുത്തി.
വിവിധ സേനകളിലായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ആകെ 53,690 ഒഴിവുകളിലേക്കാണ് നിയമനം. സേനകളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിവിധ കാറ്റഗറിയിൽ ലഭ്യമായതും നികത്തേണ്ടതുമായ ഒഴിവുകൾ, കട്ട് ഓഫ് മാർക്ക് അടക്കമുള്ള അന്തിമ ഫലം സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.inൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.