തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളായ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി നവംബർ 17ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ താൽക്കാലിക കാറ്റഗറി ലിസ്റ്റ്, മെറിറ്റ് ലിസ്റ്റ് എന്നിവ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ സഹിതം പ്രവേശന പരീക്ഷ കമീഷണറുടെ ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) നവംബർ 26ന് ഉച്ചക്ക് 12ന് മുമ്പ് അറിയിക്കണം. ഫോൺ: 04712525300.
തിരുവനന്തപുരം: എം.ഫാം കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടി ആരംഭിച്ചു. അപേക്ഷിച്ച അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓപ്ഷനുകള്‍ നല്‍കാം.
തിരുവനന്തപുരം: ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) അപേക്ഷകര്‍ക്ക് നാഷനാലിറ്റി, നേറ്റിവിറ്റി, സംവരണാനുകൂല്യങ്ങള്‍, ഫീസ് ഇളവുകൾ എന്നിവ തെളിയിക്കുന്നതിനായി അപ്ലോഡ് ചെയ്ത രേഖകൾ കാന്‍ഡിഡേറ്റ് പോർട്ടലിൽ പരിശോധിക്കാം. അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിൽ അപാകതയുള്ളവർ നവംബർ 28നകം രേഖകൾ അപ്ലോഡ് ചെയ്യണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 2332120, 2338487.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.