അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) അംഗീകാരമുള്ള കോളജ്/സ്ഥാപനത്തിൽ ‘ഗേറ്റ്/സീഡ്’ സ്കോർ അടിസ്ഥാനത്തിൽ 2023-24 അധ്യയനവർഷം ME/MTech/M Arch/M.Des കോഴ്സുകളിൽ DBT മുഖാന്തരം ഒന്നാം വർഷം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ‘എ.ഐ.സി.ടി.ഇ-പി.ജി (ഗേറ്റ്/സീഡ്) സ്കോളർഷിപ്പിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നവംബർ 30വരെ https://pgscholarship.acite-india.orgൽ രജിസ്ട്രേഷനുള്ള സൗകര്യം ലഭിക്കും.
സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഗേറ്റ്/സീഡ് സ്കോർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്, ആധാർ പകർപ്പ് ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തിരിക്കണം. അഡ്മിഷൻ തീയതി, കോഴ്സ് തുടങ്ങിയതും അവസാനിക്കുന്നതുമായ തീയതി/വർഷം എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്.
എസ്.സി/എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യാൻ മറക്കരുത്.
രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ www.aicte-india.org/pgscholarship schemeൽ ലഭിക്കും.സ്കോളർഷിപ് പോർട്ടലിൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഡേറ്റ/വിവരങ്ങൾ പരിശോധിച്ച് അർഹരായവരുടെ ലിസ്റ്റ് സ്ഥാപനത്തിന്റെ അനുമതിയോടെ 2023 ഡിസംബർ 15നകം AICTEക്ക് റിപ്പോർട്ട് ചെയ്യണം.
ഫുൾടൈം/റെഗുലർ പി.ജി കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത. നിലവിൽ 12,400 രൂപയാണ് പ്രതിമാസ സ്കോളർഷിപ്പായി ലഭിക്കുക. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ് പോർട്ടലിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.