കസ്റ്റഡയിലെടുത്ത യുവതിയുടെ മരണത്തെ തുടർന്ന് ഇറാനിലെ വിദ്യാർഥി പ്രക്ഷോഭം

ഇറാനിൽ പ്രക്ഷോഭം കനക്കുന്നു; സർവകലാശാല ക്ലാസ് നിർത്തി

തെഹ്റാൻ: ഇറാനിൽ മഹ്സ അമീനിയെന്ന യുവതി ധാർമിക പൊലീസിന്റെ കസ്റ്റഡയിൽ മരിച്ചതിനെ തുടർന്നുള്ള പ്രക്ഷോഭം വ്യാപിക്കുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തു.ശരീഫ് സാങ്കേതിക സർവകലാശാലയിൽ നേരിട്ടുള്ള ക്ലാസ് നിർത്തി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈനാക്കി. തെഹ്റാനിലെ സർവകലാശാല ആസ്ഥാനത്തിന് പുറത്ത് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി.

വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി സെപ്റ്റംബർ 16നാണ് മരിച്ചത്. 17ന് തുടങ്ങിയ പ്രതിഷേധം ദിനംപ്രതി ശക്തമാകുകയാണ്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് തെരുവിൽ പൊതുജനങ്ങളും പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്.സമൂഹമാധ്യമവും ഇന്റർനെറ്റും നിയന്ത്രിച്ച് പ്രതിഷേധം പടരുന്നത് തടയാനുള്ള ഭരണകൂടത്തിന്റെ ശ്രമം വിജയിച്ചിട്ടില്ല. 92 പേർ പ്രക്ഷോഭ ഭാഗമായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇറാൻ പൗരന്മാരും പ്രതിഷേധിക്കുന്നുണ്ട്. ശനിയാഴ്ച വിവിധ രാജ്യങ്ങളിലെ 150ലേറെ നഗരങ്ങളിൽ പ്രതിഷേധം നടന്നു. അതിനിടെ ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെയാണെന്ന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനേയി ആരോപിച്ചു.

Tags:    
News Summary - Uprising Grows in Iran; The university has stopped classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.