"എനിക്ക് കുറ്റബോധമുണ്ട്, മാപ്പ് ചോദിക്കുന്നു."; ജെഫ്രി എപ്സ്റ്റീനുമായി സമയം ചെലവഴിച്ചതിൽ കുറ്റബോധം പ്രകടിപ്പിച്ച് ബിൽ ഗേറ്റ്സ്

ആസ്ട്രേലിയ: ജെഫ്രി എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷത്തിനും കുറ്റബോധമുണ്ടെന്ന് മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്. കഴിഞ്ഞ ആഴ്ച യു.എസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ എപ്സ്റ്റീൻ ഫയലിൽ പല പ്രമുഖരുടെയും എപ്സ്റ്റീനുമൊത്തുള്ള ചിത്രങ്ങളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗികരോഗം പിടിപെട്ടുവെന്നും ഇത് അന്നത്തെ ഭാര്യയായിരുന്ന മെലിൻഡ ഗേറ്റ്സ് അറിയാതിരിക്കാൻ എപ്സ്റ്റീന്‍റെ സഹായത്തോടെ ആന്‍റിബയോട്ടിക്കുകൾ കഴിച്ചുവെന്നും ബിൽ ഗേറ്റ്സിനെക്കുറിച്ച് രേഖയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മെയിലുകൾ നശിപ്പിക്കാൻ ഗേറ്റ്സ് തന്നോട് ആവശ്യപ്പെട്ടതായും എപ്സ്റ്റീൻ കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.

എന്നാൽ രേഖകളിൽ പറയുന്ന ഇ മെയിലുകൾ താൻ അയച്ചതല്ലെന്നും അവ തെറ്റാണെന്നുമാണ് ബിൽ ഗേറ്റ്സിന്‍റെ പ്രതികരണം. ഗേറ്റ്സുമായി സൗഹൃദം നിലനിർത്താൻ കഴിയാത്തതിന്‍റെ പകയിൽ അദ്ദേഹത്തെ അപമാനിക്കാൻ വേണ്ടിയാണ് എപ്സ്റ്റീൻ വ്യാജ മെയിലുകൾ ചമച്ചതെന്ന് ബിൽ ഗേറ്റ്സിന്‍റെ വക്താവ് പ്രതികരിച്ചു.

പുറത്ത് വന്ന രേഖകൾ തന്‍റെ വിവാഹ ജീവിതത്തിലെ ഏറെ വേദനാജനകമായ ചില ഓർമകൾ തിരികെ കൊണ്ടു വന്നുവെന്ന് മെലിൻഡ പ്രതികരിച്ചത്. 2021ലാണ് ഇരുവരും വിവാഹമോചനം നേടിയത്.

2011ലാണ് താൻ എപ്സ്റ്റീനെ കണ്ടുമുട്ടിയതെന്നും മൂന്നുവർഷത്തിലധികം പല തവണ എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എന്നാൽ കരീബിയൻ ദ്വീപിൽ പോവുകയോ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ബിൽ ഗേറ്റ്സ് വാദം.

Tags:    
News Summary - bill gates regrets on relation with epstein

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.