Posted On
date_range Updated On
date_range എപ്സ്റ്റീനുമായി മുൻ അംബാസഡർക്ക് ബന്ധം; മാപ്പു ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുള്ള പീറ്റർ മണ്ടേൽസനെ അമേരിക്കൻ അംബാസഡറായി നിയമിച്ചതിൽ ഇരകളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മാപ്പുചോദിച്ചു. എപ്സ്റ്റീനുമായി നേരിയ പരിചയം മാത്രമാണുണ്ടായിരുന്നതെന്നാണ് മണ്ടേൽസൻ പറഞ്ഞതെന്ന് സ്റ്റാർമർ വ്യക്തമാക്കി.
അദ്ദേഹം പറഞ്ഞത് കളവായിരുന്നുവെന്ന് അറിയാതെ അംബാസഡറായി നിയമിച്ചതിൽ ക്ഷമചോദിക്കുന്നുവെന്ന് സ്റ്റാർമർ കൂട്ടിച്ചേർത്തു. മണ്ടേൽസന് എപ്സ്റ്റൈനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.
എന്നാൽ, പുതിയ രേഖകളിൽ മണ്ടേൽസനും എപ്സ്റ്റൈനുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ പ്രധനമന്ത്രി സ്റ്റാർമറെ കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.