ഓൺലെനിൽ അനധികൃത മരുന്ന് വിൽപന: ഇന്ത്യൻ സംഘത്തെ പൂട്ടി യു.എസ്

ന്യൂയോർക്: അനധികൃത മരുന്ന് വിപണനത്തിനെതിരെ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡി.ഇ.എ) നടത്തുന്ന ‘ഓപറേഷൻ മെൽറ്റ് ഡൗൺ’ ദൗത്യത്തിൽ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തെ പിടികൂടി. അധിക ഡോസിൽ, മരണത്തിന് വരെ കാരണമാകുന്ന മരുന്നുകൾ ഡോക്ടറുടെ കുറിപ്പില്ലാതെ ഓൺലൈനിൽ വിൽപന നടത്തുന്ന സംഘമാണ് വലയിലായത്. സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരുന്ന് വിപണനത്തിനായി ഉപയോഗിച്ച 200 ലധികം വെബ്സൈറ്റുകൾക്കും ഡി.ഇ.എ പൂട്ടിട്ടു.

അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഫാർമസികൾക്കെതിരെ ഡി.ഇ.എ 2022ൽ മുതൽതന്നെ പ്രത്യേക ദൗത്യം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യ കേന്ദ്രീകരിച്ച് യു.എസിൽ പ്രവർത്തിക്കുന്ന സംഘം ഡി.ഇ.എയുടെ ശ്രദ്ധയിൽ വന്നത്. ജനുവരി 27നാണ് ഈ സംഘത്തെ ലക്ഷ്യമിട്ട് വിശദമായ റെയ്ഡ് നടത്തിയതും നാലുപേരെ പിടികൂടിയതും. വിഷയത്തിൽ, അന്വേഷണം വ്യാപിപ്പിക്കാനായി ഇന്ത്യാ സർക്കാറിന്റെ സഹകരണം തേടുമെന്നും ഡി.ഇ.എ വൃത്തങ്ങൾ അറിയിച്ചു. 

Tags:    
News Summary - Selling illegal drugs online: US arrests Indian gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.