യുക്രെയ്ൻ സേന അതിർത്തിക്ക് 50 കിലോമീറ്റർ അകലെ

കിയവ്: ആധിപത്യം നഷ്ടപ്പെട്ട പ്രദേശങ്ങൾ കനത്ത പ്രത്യാക്രമണത്തിലൂടെ ഒന്നൊന്നായി തിരിച്ചുപിടിക്കുന്ന യുക്രെയ്ൻ സൈന്യം റഷ്യൻ അതിർത്തിക്ക് 50 കിലോമീറ്റർ മാത്രം അകലെ.

ചലോവ്സ്കി നഗരമാണ് ഒടുവിൽ പിടിച്ചെടുത്തത്. സൈന്യത്തിന് ആയുധവും അവശ്യ വസ്തുക്കളും എത്തിക്കുന്ന താവളമായ ഖാർകിവ് മേഖല നഷ്ടപ്പെട്ടത് റഷ്യക്ക് തിരിച്ചടിയാണ്. തെക്കൻ മേഖലയും ഖാർകിവും മാത്രമല്ല വടക്കൻ മേഖലയിലും മുന്നേറാൻ പോവുകയാണെന്നും സെപ്റ്റംബറിൽ 3000 ചതുരശ്ര കിലോമീറ്റർ തിരിച്ചുപിടിച്ചതായും യുക്രെയ്ൻ ഉന്നത കമാൻഡർ വലേരി സലൂൻയി പറഞ്ഞു.

Tags:    
News Summary - Ukrainian troops are 50 km away from the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.