സ​മാ​ധാ​നം അ​രി​കെ; ഇ​റാ​ൻ-​യു.​എ​സ് നേ​രി​ട്ടു​ള്ള ച​ർ​ച്ച ഉ​ട​നു​ണ്ടാ​യേക്കും

തെ​ഹ്റാ​ൻ: ഹു​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കാ​നാ​യി പ്രോ​ജ​ക്ട് ഫ്രീ​ഡം എ​ന്ന പേ​രി​ൽ യു.​എ​സ് തു​ട​ങ്ങി​വെ​ച്ച സൈ​നി​ക നീ​ക്കം താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ, പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് വേ​ഗ​മേ​റി​യി​രി​ക്കു​ന്നു. ഇ​റാ​നു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച ഉ​ട​നു​ണ്ടാ​കു​മെ​ന്നും ട്രം​പ് സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. മ​റു​വ​ശ​ത്താ​ക​ട്ടെ, യു.​എ​സി​ന്റെ പ്ര​സ്താ​വ​ന​ക​ളോ​ട് ഇ​റാ​ൻ പോ​സി​റ്റി​വാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത​ത​തോ​ടെ ഒ​രി​ക്ക​ൽ നി​ല​ച്ചു​പോ​യ സ​മാ​ധാ​ന ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​മെ​ന്നു​റ​പ്പാ​യി; അ​തി​ന്റെ സൂ​ച​ന​ക​ൾ ബു​ധ​നാ​ഴ്ച പ്ര​ക​ട​മാ​വു​ക​യും ചെ​യ്തു.

ഏ​പ്രി​ൽ എ​ട്ടി​ന് വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു​വെ​ങ്കി​ലും ഹു​ർ​മു​സി​നെ​ച്ചൊ​ല്ലി ഇ​റാ​നും യു.​എ​സും ഒ​ര​ർ​ഥ​ത്തി​ൽ സം​ഘ​ർ​ഷ​ത്തി​ൽ​ത​ന്നെ​യാ​യി​രു​ന്നു. ല​ബ​നാ​നി​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹു​ർ​മു​സി​ൽ ഇ​റാ​ൻ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യം. തു​ട​ർ​ന്ന്, യു.​എ​സ് മേ​ഖ​ല​യി​ൽ നാ​വി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി ആ​ഗോ​ള എ​ണ്ണ ക​പ്പ​ൽ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ ഇ​റാ​ന്റെ ഗ​ൺ ബോ​ട്ടു​ക​ൾ ല​ക്ഷ്യ​മാ​ക്കി​യും മ​റ്റും ചി​ല ആ​ക്ര​മ​ണ​ങ്ങ​ൾ യു.​എ​സ് അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്ത​തോ​ടെ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ള​ത്ര​യും ത​ക​ർ​ന്നു. ഇ​തി​നി​ട​യി​ൽ, ഹു​ർ​മു​സി​ൽ ഇ​റാ​ൻ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി​യ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ക​പ്പ​ലു​ക​ൾ മോ​ചി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ പ്രോ​ജ​ക്ട് ഫ്രീ​ഡം പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ദൗ​ത്യം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം, ഹു​ർ​മു​സി​ൽ കൂ​ടു​ത​ൽ സേ​നാ വി​ന്യാ​സ​വും യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹു​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​യി യു.​എ​സ് ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ, യു​ദ്ധം ക​ന​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​യി. ഇ​തി​നി​ട​യി​ൽ, തു​ട​ർ​ച്ച​യാ​യി ര​ണ്ട് ദി​വ​സം യു.​എ.​ഇ​യി​ൽ ഇ​റാ​ന്റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​മു​ണ്ടാ​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ ഒ​രി​ക്ക​ൽ​കൂ​ടി യു​ദ്ധ​മു​ഖ​രി​ത​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. എ​ന്നാ​ൽ, ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ൾ ആ​കെ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു​പ​ക്ഷ​ത്തു​നി​ന്നും വി​ട്ടു​വീ​ഴ്ച​യു​ടെ സ്വ​ര​മാ​ണ് ഇ​ന്ന​ലെ കേ​ട്ട​ത്.

നി​ർ​ണാ​യ​ക​മാ​യ​ത് ​രണ്ട് നീ​ക്ക​ങ്ങ​ൾ

ക​ഴി​ഞ്ഞ​ദി​വ​സം, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​​ക്രോ​ൺ ഇ​റാ​ൻ പ്ര​സി​ഡ​ന്റ് പെ​സ​ശ്കി​യാ​നു​മാ​യി വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഹു​ർ​മു​സ് പൂ​ർ​ണ​മാ​യി തു​റ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ച​ർ​ച്ച​യി​ൽ മാ​ക്രോ​ൺ ആ​വ​ർ​ത്തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. നേ​ര​ത്തേ, ഹു​ർ​മു​സ് ഉ​​പ​രോ​ധം​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ 50 രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​ക്ക് പാ​രി​സി​ൽ വേ​ദി​യൊ​രു​ക്കി​യി​രു​ന്നു മാ​ക്രോ​ൺ. ഹു​ർ​മു​സ് തു​റ​ന്നു​കൊ​ടു​ത്തു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര​മാ​ണ് തു​ട​ക്കം മു​ത​ൽ മാ​ക്രോ​ണി​ന്റെ നി​ർ​ദേ​ശം. ബു​ധ​നാ​ഴ്ച, ചൈ​ന​യി​ലെ​ത്തി​യ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യു​ടെ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളും പു​തി​യ തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് ഇ​യും ഹു​ർ​മു​സ് തു​റ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. അ​ടു​ത്ത​യാ​ഴ്ച, ട്രം​പും ചൈ​ന​യി​ലെ​ത്തു​ന്നു​ണ്ട്.

വൈറ്റ് ഹൗസ് നീക്കങ്ങൾ

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​റാ​നി​ലെ ആ​ണ​വ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്ന​തി​നു​മാ​യി ഇ​റാ​നു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടാ​ൻ വൈ​റ്റ് ഹൗ​സ് ത​യാ​റെ​ടു​ക്കു​ന്ന​ുണ്ട്. ഫെ​ബ്രു​വ​രി​യി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​രു​പ​ക്ഷ​വും ഒ​രു ക​രാ​റി​ലേ​ക്ക് ഇ​ത്ര​യ​ടു​ത്തെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ധാരണ പത്രത്തിലെ വ്യ​വ​സ്ഥ​ക​ൾ ഇ​വ​യാ​ണ്: ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണ​ം ഇ​റാ​ൻ അവസാനിപ്പിക്കണം; പ​ക​രം, യു.എസ് ഉപരോധം അവസാനിപ്പിക്കുകയും ​മ​ര​വി​പ്പി​ച്ച ഇ​റാ​നി​യ​ൻ ഫ​ണ്ട് വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്യും. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും നീ​ക്കും.

വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചാ​ൽ യു​ദ്ധം നി​ർ​ത്തും -ട്രം​പ്

വാ​ഷി​ങ്ട​ൺ: യു.​എ​സ് മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’ നി​ർ​ത്തു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ആ​യ ‘ട്രൂ​ത്തി’​ലാ​ണ് ട്രം​പി​ന്റെ പ്ര​സ്താ​വ​ന. നി​ല​വി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​വ ന​ട​പ്പാ​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യാ​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നാ​ണ് ട്രം​പി​ന്റെ വാ​ഗ്ദാ​നം. എ​ന്നാ​ൽ, വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബോം​ബാ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്നും നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തീ​വ്ര​ത​യി​ൽ യു​ദ്ധം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ‘പ്രോ​ജ​ക്ട് ഫ്രീ​ഡം’ സൈ​നി​ക ദൗ​ത്യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്റെ പോ​സ്റ്റ്.

Tags:    
News Summary - Peace Within Reach: Direct Iran-U.S. Talks Likely to Happen Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.