ഹുർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; യുറേനിയം കൈമാറില്ലെന്നും കർശന നിലപാട്

തെഹ്‌റാൻ: അമേരിക്കയുമായുള്ള ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ വ്യക്തമാക്കി ഇറാൻ. ആണവ പദ്ധതിയും ഹുർമുസ് കടലിടുക്കിന്റെ പരമാധികാരവും സംബന്ധിച്ച് വ്യക്തമായ അതിർ വരമ്പ് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ചർച്ചാവിഷയമേ അല്ലെന്ന് തെഹ്‌റാൻ വ്യക്തമാക്കി. നിലവിൽ തങ്ങളുടെ പക്കലുള്ള ഉന്നത നിലവാരത്തിലുള്ള യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് കൈമാറില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. തുടക്കം മുതലേ സമാധാന ചർച്ചകളിലെ ഏറ്റവും വലിയ തർക്കവിഷയമായിരുന്നു ഇത്.

ഇതോടൊപ്പം തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ പരമാധികാരം സംബന്ധിച്ചും ഇറാൻ നിലപാട് കടുപ്പിച്ചിട്ടുണ്ട്. നിലവിൽ കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലിനും ഇറാൻ പുതിയ പ്രോട്ടോക്കോളും നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള യാത്രക്ക് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (IRGC) നേവിയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. കൂടാതെ കപ്പലുകൾ കടന്നുപോകുന്നതിന് ഐ.ആർ.ജി.സി നേവിക്ക് നിശ്ചിത തുക ഫീസായി നൽകണമെന്ന കർശന നിർദേശവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലവിലുണ്ട്. 

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​റാ​നി​ലെ ആ​ണ​വ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്ന​തി​നും ഇ​റാ​നു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടാ​ൻ വൈ​റ്റ് ഹൗ​സ് ത​യാ​റെ​ടു​ക്കു​ന്നുണ്ട്. ഫെ​ബ്രു​വ​രി​യി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​രു​പ​ക്ഷ​വും ഒ​രു ക​രാ​റി​ലേ​ക്ക് ഇ​ത്ര​യ​ടു​ത്തെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ധാരണ പത്രത്തിലെ വ്യ​വ​സ്ഥ​ക​ൾ ഇ​വ​യാ​ണ്: ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണം ഇ​റാ​ൻ അവസാനിപ്പിക്കണം; പ​ക​രം, യു.എസ് ഉപരോധം അവസാനിപ്പിക്കുകയും ​മ​ര​വി​പ്പി​ച്ച ഇ​റാ​നി​യ​ൻ ഫ​ണ്ട് വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്യും. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും നീ​ക്കും. നി​ല​വി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​വ ന​ട​പ്പാ​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യാ​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നാ​ണ് ട്രം​പി​ന്റെ വാ​ഗ്ദാ​നം. എ​ന്നാ​ൽ, വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബോം​ബാ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്നും നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തീ​വ്ര​ത​യി​ൽ യു​ദ്ധം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

Tags:    
News Summary - Iran sets strict red lines on nuclear programme and Hormuz sovereignty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.