ലബനാനിൽ വീണ്ടും ക്രൈസ്തവ രൂപങ്ങൾക്ക് നേരെ ഇസ്രായേൽ സൈനികന്റെ അവഹേളനം; ചിത്രം പുറത്ത്

ബെെറൂത്ത്: ദക്ഷിണ ലബനാനിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രായേൽ സൈനികൻ കന്യാമറിയമിന്റെ രൂപത്തെ അവഹേളിക്കുന്ന ചിത്രം പുറത്ത്. ലബനാനിലെ ദബെൽ പട്ടണത്തിലാണ് സംഭവം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഒരു സൈനികൻ കന്യാമറിയമിന്റെ പ്രതിമയുടെ വായിൽ സിഗരറ്റ് അമർത്തിപ്പിടിക്കുന്നത് വ്യക്തമായി കാണാം. കഴിഞ്ഞ മാസം ഇതേ പട്ടണത്തിൽ വെച്ച് തന്നെ ഇസ്രായേൽ സൈനികർ യേശുക്രിസ്തുവിന്റെ രൂപം ചുറ്റിക കൊണ്ട് തകർത്തിരുന്നു.

സംഭവത്തിൽ ഇസ്രായേൽ സൈന്യം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദൃശ്യത്തിലുള്ള സൈനികനെ തിരിച്ചറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈനികർ ലബനാനിലെ സ്വത്തുവകകൾ നശിപ്പിക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും സൈനികർ തന്നെ പകർത്തി പുറത്തുവിടുന്ന ഇത്തരം ദൃശ്യങ്ങൾ വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.

 ഇതിനിടെ ​ വെടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് ല​ബ​നാ​നി​ൽ വീ​ണ്ടും ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം നടന്നു. ​ ദക്ഷി​ണ ല​ബ​നാ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേരാണ് കൊല്ലപ്പെട്ടത്. ​ മേഖ​ല​യി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ സൈ​നി​ക വി​ഭാ​ഗ​മാ​യ ഐ.​ഡി.​എ​ഫി​ന്റെ വാദം. അ​തി​നി​ടെ, മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന സൂ​ചനയും ഇ​സ്രാ​യേ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. 

ദ​ക്ഷി​ണ ല​ബ​നാ​നി​ലെ 12 ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ​ ആളു​ക​ളോ​ട് സൈ​ന്യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 17നാ​ണ്, വാ​ഷി​ങ്ട​ണി​ൽ ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് ല​ബ​നാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ദി​വ​സം ​ മുത​ൽ ത​ന്നെ ഇ​​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​നി​ർ​ത്തി​യാ​ലും, ത​ങ്ങ​ളു​ടെ ക​ര​സൈ​ന്യം ല​ബ​നാ​നി​ൽ തു​ട​രു​മെന്ന് ഇസ്രായേൽ നേരത്തേ അറിയിച്ചിരുന്നു. 

Tags:    
News Summary - Image shows Israeli soldier in new act of desecration of Christian statue in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.