ല​ബ​നാ​നി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ

ബൈ​റൂ​ത്: വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് ല​ബ​നാ​നി​ൽ വീ​ണ്ടും ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം. ദ​ക്ഷി​ണ ല​ബ​നാ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. തു​റ​മു​ഖ ന​ഗ​ര​മാ​യ സൗ​റി​ലാ​ണ് ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ സൈ​നി​ക വി​ഭാ​ഗ​മാ​യ ഐ.​ഡി.​എ​ഫി​ന്റെ വാ​ദം. അ​തി​നി​ടെ, മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന സൂ​ച​ന​യും ഇ​സ്രാ​യേ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

ദ​ക്ഷി​ണ ല​ബ​നാ​നി​ലെ 12 ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​ളു​ക​ളോ​ട് സൈ​ന്യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 17നാ​ണ്, വാ​ഷി​ങ്ട​ണി​ൽ ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് ല​ബ​നാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ത​ന്നെ ഇ​​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​നി​ർ​ത്തി​യാ​ലും, ത​ങ്ങ​ളു​ടെ ക​ര​സൈ​ന്യം ല​ബ​നാ​നി​ൽ തു​ട​രു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Israel Continues Attacks on Lebanon; Six Killed in Strikes on Tyre and Southern Regions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.