ട്രം​പി​ന്റെ പൂ​തി മ​ന​സ്സി​ലി​രി​ക്ക​ട്ടെ; ഇ​റ്റ​ലി​യ​ല്ല, ഇ​റാ​ൻ ത​ന്നെ ക​ളി​ക്കും

വാ​ഷി​ങ്ട​ൺ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നു പ​ക​രം, യോ​ഗ്യ​ത നേ​ടാ​ത്ത ഇ​റ്റ​ലി​യെ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ക​ളി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ള​യി​ലേ നു​ള്ളി ഫി​ഫ. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ന​ട​ത്തു​ന്ന ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​നി​ടെ, ലോ​ക​ക​പ്പി​ൽ ഇ​റാ​ന്റെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യൊ​രു വി​വാ​ദം ലോ​ക​ക​പ്പ് ആ​കാ​ശ​ത്ത് ഉ​രു​ണ്ടു​കൂ​ടി​യ​ത്. അ​മേ​രി​ക്ക-​ഇ​റാ​ൻ യു​ദ്ധം അ​യ​വി​ല്ലാ​തെ തു​ട​ര​വെ, അ​മേ​രി​ക്ക​യി​ലെ ത​ങ്ങ​ളു​ടെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ സ​ഹ ആ​തി​ഥേ​യ​രാ​യ കാ​ന​ഡ-​മെ​ക്സി​കോ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശ​ത്തോ​ട് ഫി​ഫ അ​നു​കൂ​ല​മാ​യ​ല്ല പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​ത്യേ​ക ദൂ​ത​ൻ പൗ​ലോ സാം​പോ​ളി പു​തി​യൊ​രു വെ​ടി​പൊ​ട്ടി​ച്ച​ത്. ക​ളി​ച്ച് യോ​ഗ്യ​ത നേ​ടി​യ ഇ​റാ​ൻ പി​ന്മാ​റു​മ്പോ​ൾ, തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ലോ​ക​ക​പ്പി​ലും പു​റ​ത്താ​യ ഇ​റ്റ​ലി​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു സാം​പോ​ളി​യു​ടെ ഉ​ള്ളി​ലി​രി​പ്പ്. ട്രം​പി​നോ​ടും ഫി​ഫ അ​ധ്യ​ക്ഷ​ൻ ഇ​ൻ​ഫ​ന്റി​നോ​യോ​ടും ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ച്ച​താ​യി ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സാം​പോ​ളി സ്ഥി​രീ​ക​രി​ച്ചു.

ഒ​രു ഇ​റ്റാ​ലി​യ​ൻ വം​ശ​ജ​ൻ എ​ന്ന നി​ല​യി​ൽ, അ​മേ​രി​ക്ക വേ​ദി​യാ​കു​ന്ന ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി ക​ളി​ക്കു​ന്ന​ത് കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. നാ​ലു​ത​വ​ണ ലോ​ക​കി​രീ​ടം നേ​ടി​യ ഇ​റ്റ​ലി അ​തി​ന് യോ​ഗ്യ​രാ​ണ്-​സാം​പോ​ളി പ​റ​ഞ്ഞു.എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഫി​ഫ നി​ര​സി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ലും, ലോ​ക​ക​പ്പി​ലേ​ക്ക് ഇ​റാ​ൻ ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ പ​റ​ഞ്ഞു.

ലോ​ക​ക​പ്പി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടി​യ ഏ​തെ​ങ്കി​ലും ടീം ​പി​ൻ​വാ​ങ്ങി​യാ​ൽ പ​ക​രം ടീ​മി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഫി​ഫ​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ, അ​തേ വ​ൻ​ക​ര​യി​ൽ നി​ന്നു​ള്ള ടീ​മി​നാ​ണ് അ​വ​സ​രം ന​ൽ​കേ​ണ്ട​ത്.ജൂ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ ലോ​സ് ആ​ഞ്ജ​ല​സി​ലും സി​യാ​റ്റി​ലു​മാ​യാ​ണ് ഇ​റാ​ന്റെ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ. ജൂ​ൺ 15ന് ​ന്യൂ​സി​ല​ൻ​ഡ്, 21ന് ​ബെ​ൽ​ജി​യം, 26ന് ​ഈ​ജി​പ്ത് ടീ​മു​ക​ളാ​ണ് ഇ​റാ​ന്റെ എ​തി​രാ​ളി​ക​ൾ.യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​റാ​ന് അ​മേ​രി​ക്ക​യി​ൽ ക​ളി​ക്കാ​ൻ എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു മാ​ർ​ച്ചി​ൽ ഇ​ൻ​ഫ​ന്റി​നോ​യു​ടെ മ​റു​പ​ടി. മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ലോ​ക​ക​പ്പി​ലാ​ണ് ഇ​ത്ത​വ​ണ പു​റ​ത്തി​രി​ക്കു​ന്ന​ത്. ​വ​ൻ​ക​ര​യി​ൽ​നി​ന്നും യോ​ഗ്യ​ത നേ​ടാ​തി​രു​ന്ന​വ​ർ, അ​വ​സാ​ന ​​േപ്ല​ഓ​ഫി​ൽ ബോ​സ്നി​യ​യോ​ടും തോ​റ്റു.  

Tags:    
News Summary - Trump's ambitions will remain unfulfilled; It's not Italy, Iran is here to play

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.