നിയമ യുദ്ധത്തിൽ സ്റ്റാർബക്സിനെ പരാജയപ്പെടുത്തി പാകിസ്ഥാനി കഫെ സത്താർ ബക്ഷ്

ആഗോളതലത്തിൽ പ്രചാരമുള്ള കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബഗ്സിനെ നിയമ പോരാട്ടത്തിനൊടുവിൽ തോൽപ്പിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്താർ ബക്ഷ് എന്ന കഫെ. തങ്ങളുടെ ലോഗോയോട് സാമ്യമുള്ള ലോഗോയുള്ള സത്താർ ബക്ഷിനെതിരെ സ്റ്റാർബക്സ് പരാതി കൊടുത്തതിനെ തുടർന്നാണ് പ്രശ്നം ആരംഭിച്ചത്.

സത്താർ ബക്ഷിന്‍റെ ലോഗോ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് തങ്ങളുടെ വ്യാപാരത്തെ ബാധിക്കുമെന്നും പറഞ്ഞു കൊണ്ടായിരുന്നു സ്റ്റാർബക്സ് രംഗത്തു വന്നത്. 2013ൽ പാകിസ്ഥാനിൽ രിസ്വാൻ അഹമ്മദ്, അദിനാൻ യൂസഫ് എന്നിവർ ചേർന്നാണ് സത്താർ ബക്ഷ് ആരംഭിച്ചത്.

സ്റ്റാർബഗ്സ് ഇവർക്കെതിരെ പരാതിയുമായി വന്നതോടെ ലോഗോയുടെ നിറം, ഫോണ്ട്, തുടങ്ങിയവയിലെ വ്യത്യാസം സത്താർ ബക്ഷ് ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ തങ്ങളുടെ ലോഗോയിലെ പേര് പാരമ്പര്യത്തിൽ നിന്നും ഊർജം കൊണ്ട് നൽകിയതാണെന്നും അതിന് സ്റ്റാർബഗ്സുമായി യാതൊരു ബന്ധവുമില്ലെന്നും ഇവർ വ്യക്തമാക്കി. സത്താർ ഒരു സാധാരണ പാക്കിസ്ഥാനി പേരാണെന്നും ബക്ഷ് എന്നതിന്‍റെ അർത്ഥം സേവകൻ എന്നാണെന്നും സത്താർ ബക്ഷ് ഉടമകൾ വ്യക്തമാക്കി. ഇതോടെ ആഗോള വമ്പൻമാരുമായുള്ള നിയമ പോരാട്ടത്തിൽ പാക്കിസ്ഥാനി കഫെ വിജയിച്ചു.

Tags:    
News Summary - Starbucks Lost in the case with Pakistani cafe Sattar Buksh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.