Posted On
date_range Updated On
date_range യു.എസിൽ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയി
ന്യൂയോർക്: അമേരിക്കയിൽ 57കാരനായ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയി. കാലിഫോർണിയിലെ സാൻ ജോക്വിൻ കൗണ്ടിയിലാണ് അവതാർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയത്.
കറുത്ത വസ്ത്രം ധരിച്ച മൂന്ന് അജ്ഞാതർ കാറിലെത്തിയാണ് മധ്യവയസ്കനെ കടത്തിക്കൊണ്ടുപോയത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സിഖ് സമുദായത്തിനെതിരായ സംഘടിത ആക്രമണങ്ങളുടെ ഭാഗമാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.