മൊഗാദിശു: ആഭ്യന്തര സംഘർഷവും പട്ടിണിയും കാരണം പൊറുതിമുട്ടിയ സോമാലിയയിൽ ആശ്വാസമായിരുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയുടെ ഭക്ഷണവിതരണം ഏപ്രിലോടെ നിലച്ചേക്കും.
പണമില്ലാത്തതിനാൽ ഭക്ഷണവിതരണം നിർത്താൻ നിർബന്ധിതരാകുന്ന സാഹചര്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. സമീപ വർഷങ്ങളിലെ ഏറ്റവും രൂക്ഷമായ പട്ടിണിയാണ് സോമാലിയയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. രണ്ടു വർഷമായി പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതും ആഭ്യന്തര സംഘർഷവും അന്താരാഷ്ട്ര സംഭാവന കുത്തനെ കുറഞ്ഞതുമാണ് പട്ടിണി രൂക്ഷമാക്കിയത്.
യു.എൻ ഏജൻസിയുടെ ഭക്ഷണവിതരണം വലിയ ആശ്വാസമായിരുന്നു. ജനസംഖ്യയുടെ നാലിലൊന്നും (ഏകദേശം 44 ലക്ഷം പേർ) ഭക്ഷ്യക്ഷാമം നേരിടുന്നു. ഇതിൽ പത്തുലക്ഷം പേർ കടുത്ത പട്ടിണിയിലാണ്. നേരത്തേ 22 ലക്ഷം പേർക്ക് ഭക്ഷണം നൽകിയിരുന്ന വേൾഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞ വർഷം ഇത് ആറുലക്ഷം പേർക്കായി ചുരുക്കിയിരുന്നു. ഇപ്പോൾ പൂർണമായി നിർത്തേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.