ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് വിപുലീകരണ നീക്കം: അപലപിച്ച് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ

ഐ​ക്യ​രാ​ഷ്ട്ര സ​ഭ: ​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ത്തി​ൽ അ​പ​ല​പി​ച്ച് ഇ​ന്ത്യ​യ​ട​ക്കം നൂ​റോ​ളം രാ​ജ്യ​ങ്ങ​ൾ. ​വെ​സ്റ്റ് ബാ​ങ്ക് നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​യ​ട​ക്കം നൂ​റു രാ​ജ്യ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച പ്ര​സ്താ​വ​ന, ബു​ധ​നാ​ഴ്ച ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി യു.​എ​ന്നി​ൽ വാ​യി​ച്ചു. ‘‘വെ​സ്റ്റ് ബാ​ങ്ക് കൂ​ട്ടി​ച്ചേ​ർ​ത്ത് സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ നി​യ​മ​വി​രു​ദ്ധ നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ബാ​ധ്യ​ത​യു​ടെ ലം​ഘ​ന​മാ​ണി​ത്. ഇ​ത് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം’’ -പ്ര​സ്താ​വ​ന ആ​വ​ശ്യ​പ്പെ​ടു​ന്നു.

വെ​സ്റ്റ് ബാ​ങ്കി​ലെ പു​തി​യ നീ​ക്ക​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച യു.​എ​ന്നി​ൽ കൊ​ണ്ടു​വ​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന​യെ 85 രാ​ജ്യ​ങ്ങ​ളാ​ണ് അ​നു​കൂ​ലി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് 100 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു ചേ​ർ​ത്ത് വി​പു​ലീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ​ഉ​ൾ​പ്പെ​ട്ട​ത്. ‘1967 മു​ത​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ലു​ള്ള ഈ ​ഫ​ല​സ്തീ​ൻ ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ ജ​ന​സം​ഖ്യാ​പ​ര​മാ​യ ഘ​ട​ന​ക്കും സ്വ​ഭാ​വ​ത്തി​നും മാ​റ്റം വ​രു​ത്താ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും ത​ള്ളു​ക​യാ​ണ്. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ​ക്ക് വി​ഘാ​ത​മാ​ണ് പു​തി​യ നീ​ക്കം’ -പ്ര​സ്താ​വ​ന പ​റ​യു​ന്നു.

യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ, മ​ഡ്രി​ഡ് ച​ട്ട​ങ്ങ​ൾ, അ​റ​ബ് സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ മാ​ത്ര​മേ ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ ക​ഴി​യൂ എ​ന്നും പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ക​യും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​വു​മാ​ണ് മേ​ഖ​ല​യു​ടെ സ്ഥി​ര​ത വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഏ​ക പ​രി​ഹാ​ര​മെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു.

സുപ്രധാന നീക്കത്തിന് ട്രംപിന്റെ ഗസ്സ ബോർഡ് ഓഫ് പീസ്

വെ​സ്റ്റ്ബാ​ങ്കി​നു​മേ​ൽ ഇ​സ്രാ​യേ​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ആ​സൂ​ത്രി​ത അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ, യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പ​വ​ത്ക​രി​ച്ച ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ അ​ഥ​വാ സ​മാ​ധാ​ന സ​മി​തി​യും യോ​ഗം ചേ​രു​ന്നു. 5000 സൈ​നി​ക​രു​ള്ള നി​ര​വ​ധി ക്യാ​മ്പു​ക​ൾ ഗ​സ്സ​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

‘ഗ​സ്സ​യു​ടെ ഭാ​വി​ക്കാ​യെ’​ന്ന് പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മി​തി​യെ മ​റി​ക​ട​ന്ന് ട്രം​പി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള സ​മി​തി യോ​ഗം വ്യാ​ഴാ​ഴ്ച വാ​ഷി​ങ്ട​ണി​ലാ​ണ് ആ​രം​ഭി​ച്ച​ത്. യു.​എ​സ് സൗ​ഹൃ​ദ​രാ​ഷ്ട്ര​ങ്ങ​ൾ പ​ല​രും​ത​ന്നെ സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന സ​മി​തി​യാ​ക​ട്ടെ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ക്ക് ക​ഴി​യാ​ത്ത​ത് ത​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്. ​ ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​സ്രാ​യേ​ലി​ന്റെ വെ​സ്റ്റ് ബാ​ങ്ക് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ നീ​ക്കം ‘ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര’​​മെ​ന്ന പ​ദ്ധ​തി​ക്ക് ത​ട​സ്സ​മാ​ണെ​ന്നും ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ര​ക്ഷാ​സ​മി​തി യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​രു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ, യു.​എ​സ് പ്ര​സി​ഡ​ന്റ് സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഗ​സ്സ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു ബി​ല്യ​ൺ ഡോ​ള​ർ സ​മി​തി ന​ൽ​കു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. 70 ബി​ല്യ​ൺ ആ​ണ് പു​ന​ർ​നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ​വേ​ണ്ട ചെ​ല​വ് എ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Israel's West Bank expansion move: 100 countries including India condemn it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.