Posted On
date_range Updated On
date_range വെനിസ്വേല: രാഷ്ട്രീയത്തടവുകാർക്ക് പൊതുമാപ്പ്
കറാക്കസ്: രാഷ്ട്രീയത്തടവുകാർക്കും ജയിലിൽ കിടക്കുന്ന ആക്ടിവിസ്റ്റുകൾക്കും മോചനം സാധ്യമാകുന്ന പൊതുമാപ്പ് നിയമം വെനസ്വേല പാസാക്കി. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസണ് വ്യാഴാഴ്ച നിയമത്തിൽ ഒപ്പുവെച്ചത്.
മദൂറോയുടെ ഭരണകാലത്ത് കാൃലത്ത് നിരവധി പേരെ രാഷ്ട്രീയത്തടവുകാരായി ജയിലിലടച്ചിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനുള്ള ബിൽ കഴിഞ്ഞമാസമാണ് ഡെൽസി മുന്നോട്ടുവെച്ചത്. തുടർന്ന് ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ചു.
കഴിഞ്ഞദിവസം ബിൽ പാസാക്കി. തുടർന്നാണ് പ്രസിഡന്റ് നിയമത്തിൽ ഒപ്പുവെച്ചത്. 1999നുശേഷം രാഷ്ട്രീയ സംഘർഷത്തിലും മറ്റും ജയിലിലകപ്പെട്ടവർക്കുള്ള മോചനമാണ് പുതിയ നിയമത്തിലൂടെ സാധ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.