ഇന്ധനമില്ല: ശ്രീലങ്കയിൽ ഒരാഴ്ച സ്കൂളുകൾ അടച്ചു

കൊളംബോ: രൂക്ഷമായി തുടരുന്ന ഇന്ധനക്ഷാമം മൂലം ശ്രീലങ്കയിൽ ഇന്നു മുതൽ ഒരാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകി. എല്ലാ സർക്കാർ-സ്വകാര്യ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് ലങ്കൻ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. അടുത്ത അവധിക്കാലത്ത് സ്കൂളുകൾ സിലബസ് കവർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ജൂൺ 18നും ഒരാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

സ്കൂളുകളോട് ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാൽ രണസിംഗ ആവശ്യപ്പെട്ടു. ഗതാഗത ബുദ്ധിമുട്ടുകൾ വിദ്യാർഥികളെയും അധ്യാപകരെയും പ്രിൻസിപ്പൽമാരെയും ബാധിക്കാത്ത സാഹചര്യത്തിൽ ഡിവിഷനൽ തലത്തിലുള്ള സ്കൂളുകൾക്ക് കുറഞ്ഞ വിദ്യാർഥികളുമായി ക്ലാസുകൾ നടത്താൻ അനുവദിക്കുമെന്നും പറഞ്ഞു.

പ്രവൃത്തിദിവസങ്ങളിൽ ഓൺലൈൻ അധ്യാപനം സുഗമമാക്കുന്നതിന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങില്ലെന്ന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷൻ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു.

കൊളംബോ നഗര പരിധിയിലെ എല്ലാ സർക്കാർ, സർക്കാർ അംഗീകൃത സ്വകാര്യ സ്കൂളുകളും മറ്റ് പ്രവിശ്യകളിലെ മറ്റ് പ്രധാന നഗരങ്ങളിലെ സ്കൂളുകളും നീണ്ട പവർകട്ട് കാരണം അടുത്ത ആഴ്ച അടച്ചിടുമെന്ന് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Sri Lanka Shuts Schools Amid Fuel Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.