മനില: ഫിലിപ്പീൻസിൽ നാൽഗെ കൊടുങ്കാറ്റിലും പ്രളയത്തിലും മരണം 100 കവിഞ്ഞു. മണ്ണിടിച്ചിലിൽ 63 പേരെ കാണാതായതിനാൽ മരണനിരക്ക് ഉയർന്നേക്കും. കാണാതാവർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴ ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ദക്ഷിണ ഫിലിപ്പീൻസിലെ മിൻഡാനോ ദ്വീപിൽ നിരവധി ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. പ്രളയം പതിവായ മേഖലയാണിത്.
''എന്റെ ജീവിതത്തിൽ നിരവധി പ്രളയത്തിന് സാക്ഷിയായിട്ടുണ്ട്. എന്നാൽ, ഇതുപോലൊന്ന് ആദ്യമായാണ്. ഇതിന്റെ ആഘാതത്തിൽനിന്ന് മോചിതമാവാൻ എളുപ്പം കഴിയില്ല'' -പ്രദേശവാസി ജോസെലിറ്റോ ഇലാനോ ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു. രണ്ടുദിവസം മുമ്പത്തെ മണ്ണിടിച്ചിലിൽ കാണാതായവരെ ജീവനോടെ രക്ഷിക്കാൻ സാധ്യത കുറവാണെന്ന് അധികൃതർ പ്രതികരിച്ചു. ആയിരക്കണക്കിനാളുകൾക്ക് വീടും തൊഴിലുപകരണങ്ങളും നഷ്ടമായി.
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. നിരവധി അഭയാർഥി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. റോഡുകളും പാലങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വ്യാപകമായി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.