നേപ്പാളിലെ സുശീല കർക്കി മന്ത്രിസഭയിൽ മൂന്ന് മന്ത്രിമാരെ നിയമിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ സുശീല കർക്കി നയിക്കുന്ന കാവൽ മന്ത്രിസഭയിൽ മൂന്നുപേരെ നിയമിച്ചു. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി മുൻ മാനേജിങ് ഡയറക്ടർ കുൽമൻ ഗിസിങ്, മുൻ ധനമന്ത്രിയായ രാമേശ്വർ ഖനാൽ, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായുടെ ഉപദേശകൻ അഡ്വ. ഓംപ്രകാശ് ആര്യാൽ എന്നിവരെയാണ് പ്രസിഡന്റ് രാമചന്ദ്ര പൗഡൽ മന്ത്രിമാരായി നിയമിച്ചത്.

കുൽമൻ ഗിസിങ്​ ഊർജം, ജലവിഭവം, നഗരവികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. രാമേശ്വർ ഖനാൽ ധനമന്ത്രിയാകും. അഡ്വ. ഓംപ്രകാശ് ആര്യാൽ ആഭ്യന്തരം, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും. നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി സുശീല കർക്കി കഴിഞ്ഞ ദിവസം അധികാരമേറ്റിരുന്നു.

പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ ഒലി സർക്കാർ വീണതിനെ തുടർന്നാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ സുശീല കർക്കിയെ ​ജെൻ സി ഗ്രൂപ്പിന്റെ ശിപാർശയെതുടർന്ന് ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചത്. മാർച്ച് അഞ്ചിന് പൊതുതെരഞ്ഞെടുപ്പ് നടത്തും.

Tags:    
News Summary - Nepal's Sushila Karki inducts three ministers into cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.