ഇസ്രായേലിന് സ്വയം സംരക്ഷിക്കാൻ അറിയാം; ഹോളോകോസ്റ്റ് ആവർത്തിക്കില്ല -ബിന്യമിൻ നെതന്യാഹു

ജറൂസലം: ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വളരെ ശക്തവും കായബലവുമുള്ള രാജ്യമാണ് ഇസ്രായേൽ. ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കറിയാമെന്നും നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര ഹോളോകോസ്റ്റ് വാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.

''ഇന്ന് അന്താരാഷ്‌ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമാണ്, ഓഷ്‌വിറ്റ്‌സ് മരണ ക്യാമ്പിന്റെ വിമോചനത്തിന് കൃത്യം 78 വർഷമായി. കൊലപാതകികളായ നാസി ഭരണകൂടത്തിന്റെ കൈകളിൽ കൊല്ലപ്പെട്ടവരുടെ പവിത്രമായ സ്മരണയെ ആദരിച്ചുകൊണ്ടാണ് ഇസ്രായേലിലെ ഞങ്ങൾ ഈ സംഭവം ആഘോഷിക്കുന്നത്. നമ്മുടെ ജനങ്ങൾക്ക് ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ഇസ്രായേൽ ശക്തവും ഊർജ്ജസ്വലവുമായ ഒരു രാഷ്ട്രമാണ്.''-നെതന്യാഹു പറഞ്ഞു.

അന്നത്തെ ​പോലെയല്ല, ഇന്ന് ജൂതൻമാർക്ക് സ്വന്തമായൊരു രാഷ്​ട്രം തന്നെയുണ്ട്. ഇസ്രായേലികൾ ഭയംകൊണ്ട് പതുങ്ങിക്കിടക്കില്ല. ശത്രുക്കളെ ചെറുത്തുനിൽക്കും. സ്വേച്ഛാധിപതികളുടെ ഭീഷണികൾക്ക് ഞങ്ങളെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

1933-45 കാലഘട്ടത്തിൽ ഹിറ്റ്‌ലറുടെ ഭരണത്തിനു കീഴിൽ ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട ആറ് ദശലക്ഷം ജൂതന്മാരോടും ദശലക്ഷക്കണക്കിന് നാസിസം ഇരകളോടും ഐക്യദാർഢ്യമായാണ് ഐക്യരാഷ്ട്രസഭ ജനുവരി 27ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമായി ആചരിക്കുന്നത്.

Tags:    
News Summary - Israel protects itself by itself, Holocaust will never, ever, happen again: Benjamin Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.