ലണ്ടൻ: തന്റെയടുത്ത് ചികിത്സക്കെത്തിയ 48 രോഗികളോട് ലൈംഗികാതിക്രമം നടത്തി ഇന്ത്യൻ വംശജനായ ഡോക്ടർ. സ്‌കോട്ട്‌ലൻഡിൽ പ്രാക്ടീസ് ചെയ്യുന്ന 72 കാരനാണ് പ്രതി. ഡോക്ടർ 35 വയസ്സിനു മുകളിൽ പ്രായമുള്ള 48 സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന് കണ്ടെത്തി. ജനറൽ പ്രാക്ടീഷണറായ കൃഷ്ണ സിംഗ് ആണ് പിടിയിലായത്.
രോഗികൾ തെറ്റിദ്ധരിച്ചുവെന്നും ഇന്ത്യയിലെ മെഡിക്കൽ പരിശീലന സമയത്ത് ലഭിച്ച മാർഗങ്ങളിലൂടെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ പറയുന്നു. സ്കോട്ട്ലൻഡിൽ നിന്നുള്ള വാർത്താ റിപ്പോർട്ടുകൾ പ്രകാരം, 1983 ഫെബ്രുവരി മുതൽ 2018 മെയ് വരെയുള്ള കാലയളവിൽ ഈ കുറ്റകൃത്യങ്ങൾ നടന്നത്. "ഡോക്ടർ സിംഗ് സ്ത്രീകൾക്കെതിരായി കുറ്റം ചെയ്യുക പതിവായിരുന്നു" പ്രോസിക്യൂട്ടർ ആഞ്ചല ഗ്രേ കോടതിയിൽ പറഞ്ഞു.
മെഡിക്കൽ സേവനങ്ങളിലെ സംഭാവനക്ക് റോയൽ മെമ്പർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ ബഹുമതി ലഭിച്ചിട്ടുണ്ട്. 2018ൽ ഒരു സ്ത്രീ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.