ഹാലോവീൻ ദുരന്തം: മരിച്ചവരിൽ നടനും ഗായകനുമായ ലീ ജിഹാനും

സോൾ: ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിരക്കിൽപെട്ട് മരിച്ചവരിൽ നടനും ഗായകനുമായ ലീ ജിഹാനും. സംസ്കാരം ചൊവ്വാഴ്ച നടക്കും. പ്രൊഡ്യൂസ് 101 എന്ന ടി.വി റിയാലിറ്റി ഷോയിലൂടെ വരവറിയിച്ച് നാടകങ്ങളിലൂടെയും സിനിമയിലൂടെയും നടനായും ഗായകനായും ശ്രദ്ധ നേടിയ യുവ പ്രതിഭയായിരുന്നു ലീ ജിഹാൻ (24).

സോളിലെ ഇറ്റാവോനിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ 153 പേരാണ് മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. ലക്ഷത്തിലേറെ പേർ ഒത്തുകൂടിയ ഹാലോവീൻ ആഘോഷത്തിനിടെ ഇടുങ്ങിയ വഴിയിൽ ആളുകൾ ഇരച്ചുകയറിയതാണ് കാരണം.

Tags:    
News Summary - Halloween tragedy: Actor and singer Lee Jihan among the dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.